X

പാലാരിവട്ടം പാലം ‘പഞ്ചവടിപ്പാലം പോലെ ആയല്ലോ’ എന്ന് ഹൈക്കോടതി, കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് വിജിലൻസ്

പാലാരിവട്ടം പാലം പൊതമരാമത്ത് വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ജി സുധാകരൻ

പാലാരിവട്ടം പാലം അഴിമതിക്കേസിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസിൽ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാൻ നിർദേശിച്ച കോടതി ക്രമക്കേടിന് ആരാണ് യഥാർത്ഥ ഉത്തരവാദിയെന്നു ചോദിച്ചു. കടത്ത ഭാഷയിൽ പാലം അഴിമതിയെ വിമർശിച്ച കോടതി പാലാരിവട്ടം പാലം ‘പഞ്ചവടിപ്പാലം പോലെ ആയല്ലോ’ എന്നും സിനിമാക്കഥ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമമാണോ നടത്തുന്നതെന്നും ആരാഞ്ഞു.‌‌

അതേസമയം, പാലാരിവട്ടം കേസിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് കേസ് അന്വേഷിക്കുന്ന വിജിലൻസ് കോടതിയില്‍ ബോധിപ്പിച്ചു. ഇതിന് പിന്നാലെയാണ് കേസിന്റെ പുരോഗതി അറിയിക്കാൻ കോടതി നിര്‍ദേശിച്ചത്. നിവിൽ മുൻ പൊകുമരാമക്ക് സെക്രട്ടറി ഉൾപ്പെടെ നല് പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.

പാലത്തിന്റെ രൂപരേഖ അംഗീകരിച്ചതു സൂരജ് സെക്രട്ടറി ആയിരുന്ന കാലത്തായിരുന്നു. സൂരജിന് പുറമെ പാലം നിർമിച്ച ആർഡിഎസ് പ്രോജക്‌ട്സിന്റെ എംഡി സുമിത് ഗോയൽ, കിറ്റ്കോ മാനേജിങ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന മുൻ ജനറൽ മാനേജർ ബെന്നി പോൾ, കേരള റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ മുൻ അഡീ. മാനേജർ എം.ടി.തങ്കച്ചൻ എന്നിവരാണ് റിമാൻഡിലായ മറ്റു പ്രതികൾ.

അതിനിടെ പാലാരിവട്ടം പാലം പൊതമരാമത്ത് വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ജി സുധാകരൻ പ്രതികരിച്ചു. കരാറുകാരന് പ്രത്യേക മാനദണ്ഡമുണ്ടാക്കും. വിഷത്തിൽ നിയമപരമായി മുന്നോട്ട പോവും. നിലവിൽ പുരോഗമിക്കുന്ന വിജിലൻസ് അന്വേഷണത്തിൽ സർക്കാര്‍ ഇടപെടില്ലെന്നും അദ്ദേഹം എഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

പാലാരിവട്ടം പാലം അഴിമതി: വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവില്ല, സംരക്ഷണമൊരുക്കി പികെ കുഞ്ഞാലിക്കുട്ടി

 

This post was last modified on September 18, 2019 12:35 pm