X

പാലാരിവട്ടം മേൽപ്പാലം ഇ ശ്രീധരന്റെ നേതൃത്വത്തിൽ പരിശോധിക്കും

അറ്റകുറ്റ പണി നടക്കുന്നുണ്ടെങ്കിലും പാലം ബലപ്പെടുത്തി ഗതാഗത യോഗ്യമാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഇ ശ്രീധരന്റെ ഉപദേശം തേടാൻ സർക്കാർ തയ്യാറായത്.

പാലാരിവട്ടം പാലം ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ഇന്ന് പരിശോധിക്കും. ചെന്നൈ ഐ ഐ ടിയിലെ സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തിയാണ് പരിശോധന. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും പാലം പൊളിച്ച് പുതിയ പാലം പണിയണോ ബലപ്പെടുത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഇ ശ്രീധരനുമായി മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ഇന്നലെ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.

ഈ മാസം 17നാണ് പരിശോധന. കോൺക്രീറ്റ് വിദഗ്ധനെകൊണ്ട് പാലം പരിശോധിക്കണമെന്നാണ് ഇ. ശ്രീധരന്റെ ആവശ്യം.
ഐ.ഐ.ടി വിദഗ്ധൻ അളക സുന്ദരമൂർത്തിയും വിദഗ്ധ സംഘത്തിലുണ്ടാവും. പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ തീരുമാനിക്കും. അറ്റകുറ്റപണി നടക്കുന്നുണ്ടെങ്കിലും പാലം ബലപ്പെടുത്തി ഗതാഗത യോഗ്യമാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഇ ശ്രീധരന്റെ ഉപദേശം തേടാൻ സർക്കാർ തയ്യാറായത്.

പാലാരിവട്ടം മേൽപ്പാലം തികഞ്ഞ അഴിമതിയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ സൂധാകരൻ നിയമ സഭയിൽ വ്യക്തമാക്കിയതിന് പിന്നാലെ നിർമ്മാണത്തിന് മതിയായ സിമന്റ് ഉപയോഗിച്ചില്ലെന്ന് മദ്രാസ് ഐഐടിയും. സർക്കാർ നിർദേശപ്രകാരം നടത്തിയ പരിശോധനയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പാലത്തിൽ രൂപപ്പെട്ട വിള്ളലുകൾ ഓരോന്നും അനുവദനീയമായ അളവിലധികം വീതിയിൽ വികസിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഡിസൈൻ പ്രകാരം, പാലം നിർമാണത്തിനായി എം 35 എന്ന ഗ്രേഡിൽ കോണ്‍ക്രീറ്റ് ഉപയോഗിക്കേണ്ടതാണ്. എന്നാൽ പാലാരിവട്ടത്തിത് എം 22 എന്ന തോതിൽ മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്. വാല്യങ്ങളായി ആയിരം പേജോളം വരുന്ന ശാസ്ത്രീയമായി കണക്കുകൾ ഉൾപ്പെട്ട റിപ്പോർട്ടിലാണ് പാലത്തിന്റെ ബലക്ഷയം മദ്രാസ് ഐഐടി വിദഗ്ദ സംഘം വിശദീകരിക്കുന്നത്. ഡോ. പി. അളഗസുന്ദരമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. നാലുമാസത്തോളം നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ശമ്പളവുമില്ല, കുടിശികയുമില്ല, സമരം ചെയ്‌താല്‍ പോലീസ് ഭീഷണിയും; എറണാകുളം പിവിഎസ് ആശുപത്രിയിലെ ‘മാലാഖ’മാരുടെ അവസ്ഥ ഇങ്ങനെ

 

 

 

This post was last modified on June 14, 2019 2:01 pm

Related Post
Leave a Comment