X

നിഷേധ നിലപാടുകള്‍ ആവര്‍ത്തിച്ച് പിസി ജോര്‍ജ്ജ്; തന്നെ കാണാന്‍ വനിതാ കമ്മീഷന്‍ കേരളത്തിലെത്തണം

തനിക്കെതിരേ വനിതാ കമ്മീഷന് ഒന്നു ചെയ്യാനാവില്ല. അധ്യക്ഷ ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, അവരെന്താ തന്റെ മൂക്കു ചെത്തുമോ

ജലന്തര്‍ ബിഷപ്പ് ബലാല്‍സംഗം ചെയ്‌തെന്ന പരാതിപ്പെട്ട കന്യാസ്ത്രീയെ അപമാനിച്ച് പ്രസ്താവന നടത്തിയ സംഭവത്തില്‍ നേരിട്ട് ഹാജരാവണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദേശത്തെ പരിഹസിച്ച് പി സി ജോര്‍ജ്ജ്. പരാമര്‍ശത്തില്‍ 20നു കമ്മിഷനു മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മയുടെ നിര്‍ദേശം.

എന്നാല്‍ തന്നെ കാണാന്‍ ദേശീയ വനിതാ കമ്മീഷന്‍ കേരളത്തിലെത്തട്ടെ എന്നായിരുന്നു ഇതിനോടുള്ള എംഎല്‍എയുടെ പ്രതികരണം. അല്ലെങ്കില്‍ ഡല്‍ഹിയില്‍ ചെല്ലാനുള്ള യാത്രബത്ത കമ്മീഷന്‍ അനുവദിക്കണം പി സി ആവശ്യപ്പെട്ടു. തനിക്കെതിരേ വനിതാ കമ്മീഷന് ഒന്നു ചെയ്യാനാവില്ല. അധ്യക്ഷ ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, അവരെന്താ തന്റെ മൂക്കു ചെത്തുമോ എന്നും പൂഞ്ഞാര്‍ എംഎല്‍എ ചോദിക്കുന്നു.

കന്യാസ്ത്രീക്കെതിരേ അപമാനകരമായ പരാമര്‍ശമാണ് ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായതെന്നു കുറ്റപ്പെടുത്തിയയിരുന്നു മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന്‍ ജോര്‍ജ്ജിനെതിരെ സ്വമേധയാ കേസെടുത്തത്. ബലാല്‍സംഗ പരാതിയില്‍ കേരള പൊലീസും പഞ്ചാബ് സര്‍ക്കാരും ഫലപ്രദമായി ഇടപെട്ടില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കിയതായും വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പ്രകതികരിച്ചിരുന്നു.

അതേസമയം, വനിതാ കമ്മിഷന്‍ ഒരാളെ വിളിച്ചുവരുത്തുന്നത് ശിക്ഷാനടപടിയല്ലെന്നാണ്് നിയമവൃത്തങ്ങളുടെ പ്രതികരണം. ഇതിന് ബത്ത അനുവദിക്കുന്ന പതിവില്ല. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ പോലീസിനോട് നിര്‍ദേശിക്കാന്‍ തരത്തില്‍ സിവില്‍ അധികരങ്ങളുള്ള പദവിയാണ് കമ്മീഷന്റെത്. പിസി ജോര്‍ജ്ജ് ജനപ്രതിനിധി ആയതിനാല്‍ വനിത കമ്മീഷന് തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാം.

This post was last modified on September 11, 2018 8:08 am

Related Post
Leave a Comment