സിപിഎം ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരേ പാലക്കാട്ടെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ ലൈംഗികാതിക്രമ പരാതി ലഭിച്ചതായി സിപിഎം ദേശീയ സെക്രട്ടറി സിതാറാം യെച്ചുരി. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് മാധ്യങ്ങളോടായിരുന്നു യെച്ചൂരിയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് പരാതി ലഭിച്ചത്. ഇക്കാര്യം സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. പരാതിയില്‍ സ്വീകരിക്കേണ്ട മറ്റ് നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്നും യെച്ചൂരി അറിയിച്ചു. അതേസമയം എംഎല്‍എക്കെതിരേ പരാതി ലഭിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലയില്‍ നിന്നുള്ള മന്ത്രി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ എകെ ബാലന്റെ പ്രതികരണം. പാലക്കാട് ജില്ലാ കമ്മിറ്റിക്ക് ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു എകെ ബാലന്റെ പ്രതികരണം. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കാന്‍ പാലക്കാട്ടെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ ഇക്കാര്യം പറഞ്ഞ്ത്
പികെ ശശിക്കെതിരേ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയെന്ന് പറയുന്ന പരാതി ഇതുവരെ സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് പറഞ്ഞു. അരോപണത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പരാതിയെ കുറിച്ച് അറിയില്ലെന്ന നിലപാടാണ് പാലക്കാട് ജില്ലാ ഘടകങ്ങളുടെയും പ്രതികരണം. എംഎല്‍എക്കെതിരേ പാലക്കാട് ജില്ലാകമ്മിറ്റിക്ക് ഇതുവരെ പരാതിയൊന്നു ലഭിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ പ്രതികരിച്ചു. പരാതിക്കെതിരേ മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് ലഭിച്ചിട്ടുള്ള വിവരമെന്നാണ് ഡിവൈഎഫ് ഐ ജില്ലാ നേതൃത്വത്തിന്റെയും നിലപാട്.
മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫീസില്‍ വച്ച് എംഎല്‍എ ലൈംഗികമായി അതിക്രമിച്ചെന്ന് കാണിച്ച് ജില്ലയിലെ വനിതാ നേതാവ് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനാണ് പരാതി നല്‍കിയത്. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളടങ്ങിയ പ്രത്യേക സമിതിയിലെ കേന്ദ്ര നേതൃത്വം അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ നേതാവും സമിതിയിലുണ്ട്. അതിനിടെ എം.എല്‍.എക്കെതിരെ ഉയര്‍ന്ന പീഡനപരാതി ഒതുക്കാനുള്ള ശ്രമങ്ങളും നടന്നെന്ന് ആരോപണമുണ്ട്. ഇതിനായി ഒരു കോടി രൂപയും ഡി.വൈ.എഫ്.ഐയില്‍ ഉന്നതപദവിയും വാഗ്ദാനം ചെയ്‌തെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. പി.കെ. ശശി ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിന്റെ ശബ്ദരേഖയും തെളിവായി പരാതിക്കൊപ്പം നല്‍കി. അതിക്രമത്തിന് മുതിര്‍ന്നത് മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍വച്ചെന്നും പരാതിക്കാരി പറഞ്ഞതായി മാധ്യമങ്ങള്‍ പറയുന്നു. പരാതി പാര്‍ട്ടിതലത്തില്‍ അന്വേഷിക്കാതെ പോലീസിന് കൈമാറണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട് .
Leave a Comment