X

പുൽവാമ ആക്രമണമറിഞ്ഞിട്ടും മോദി ‘അഭിനയി’ക്കുകയായിരുന്നു; കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലെ വീഡിയോ ഷൂട്ട് വിവാദമാകുന്നു

രാജ്യം നടുങ്ങിയപ്പോൽ പ്രധാമന്ത്രി ഫോട്ടോ ഷൂട്ട് തുടരുകയാണ് ചെയ്തതതെന്നും സുര്‍ജ്ജെവാല

പുൽവാമ ഭീകരാക്രമണ വിഷയത്തിൽ‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും കോൺഗ്രസ്. പുൽവാമയിൽ 39 സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണ  ഫിലിമിന്റെ ഷൂട്ടിങ്ങിലായിരുന്നെന്നാണ് ആരോപണം.

ആക്രമണം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിട്ടും മോദിയുടെ സംഘവും ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് നാഷനൽ പാർക്കിൽ ചിത്രീകരണം തുടരുകയായിരുന്നെന്നും കോൺഗ്രസ് വക്താവ് രൺദീപ് സൂർജ്ജെവാല കുറ്റപ്പെടുത്തി. വിവരമറിഞ്ഞിട്ടും നാലുമണിക്കൂറോളം ഷൂട്ടിങ്ങ് തുടർന്നെന്നും അദ്ദേഹം ആരോപിക്കുന്നു. രാജ്യം നടുങ്ങിയപ്പോൾ പ്രധാനമന്ത്രി ഫോട്ടോ ഷൂട്ട് തുടരുകയാണ് ചെയ്തതതെന്നും സുര്‍ജ്ജെവാല പറയുന്നു.

അതേസമയം, പുൽവാമ ആക്രമണത്തിന്റെ പ്രധാന കാരണം സുരക്ഷാ വീഴ്ചയാണെന്നം കോൺഗ്രസ് ആരോപിച്ചു. ആക്രമണം നടന്നതിന് 48 മണിക്കൂർ മുൻപ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് വീഡിയോ ജെയ് ഷെ മുഹമ്മദ് പുറത്തുവിട്ടിരുന്നു. ഫെബ്രുവരി 8ന് ആക്രമണ സാധ്യത രഹസ്യാന്വേഷണ ഏജൻസികളും നൽകിയിരുന്നു. എന്നാൽ ഇവ അവഗണിക്കപ്പെട്ടുയായിരുന്നു. ഇതിന് കാരണമെന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വലിയ തോതിൽ സ്ഫോടക വസ്തുക്കൾ അക്രമികൾ എവിടെ നിന്നാണ് ശേഖരിച്ചതെന്ന കണ്ടെത്തണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

എന്നാൽ കോൺഗ്രസ് ആരോപണത്തോട് പ്രതികരിക്കാൻ  പ്രദാനമന്ത്രിയുടെ ഓഫീസ് ഇതുവരെ തയ്യാറായിട്ടില്ല.

This post was last modified on February 21, 2019 8:19 pm