X

മോദി കേദാര്‍നാഥില്‍, അടുത്തത് ബദരീനാഥ്

നാളെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ മോദി മത്സരിക്കുന്ന വരാണസിയടക്കം 59 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുകയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാര്‍ത്ഥനകളുമായി കേദാര്‍നാഥിലെ ശിവക്ഷേത്രത്തിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി ഉത്തരാഖണ്ഡിലെത്തിയത്. കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ച മോദി നാളെ ബദരീനാഥിലേയ്ക്കാണ് പോകുന്നത്. ബദരീനാഥ് സന്ദര്‍ശിച്ച ശേഷം മോദി ഡല്‍ഹിയില്‍ തിരിച്ചെത്തും.

നാളെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ മോദി മത്സരിക്കുന്ന വരാണസിയടക്കം 59 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുകയാണ്. ഔദ്യോഗിക സന്ദര്‍ശനമായതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ട് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ ഓര്‍മ്മിപ്പിച്ചതായാണ് കമ്മീഷന്‍ പറയുന്നത്.

This post was last modified on May 18, 2019 11:10 am

Related Post
Leave a Comment