X

പാക് അധിനിവേശ കാശ്മീർ ഭാവിയിൽ ഇന്ത്യയുടെ ഭാഗമാവും: വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

ആര്‍ട്ടിക്കിള്‍ 370 അല്ല പാകിസ്താനില്‍ നിന്നുള്ള ഭീകരതയാണ് പ്രധാന പ്രശ്‌നം.

പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പാരമര്‍ശം. ജമ്മു കശ്മീരിനെ കുറിച്ച് ആളുകൾ എന്ത് പറയും എന്ന വിഷയം ഒരു ഘട്ടത്തിനപ്പുറം ചിന്തിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പാക് അധീന കാശ്മീർ പ്രദേശം ഭാവിയില്‍ ഇന്ത്യയുടെ നിയന്ത്രണത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതികരിച്ചു. കശ്മീര്‍ വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങള്‍ സംഭന്ധിച്ച് പ്രതികരിക്കകയായിരുന്നു മന്ത്രി. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെനനും അദ്ദേഹം ആവർത്തിച്ചു.

ആര്‍ട്ടിക്കിള്‍ 370 അല്ല പാകിസ്താനില്‍ നിന്നുള്ള ഭീകരതയാണ് പ്രധാന പ്രശ്‌നം. പാക് അധിനിവേശ കശ്മീരിനെപ്പറ്റിയുള്ള ഇന്ത്യയുടെ നിലപാട് എപ്പോഴും വ്യക്തമാണ്. ഈ പ്രദേശം ഭാവിയില്‍ ഇന്ത്യയുടെ നിയന്ത്രണത്തില്‍ വരുന്ന ദിവസം വരിക തന്നെ ചെയ്യും. ലോകത്ത് തന്നെ ഏതെങ്കിലും മറ്റൊരുരാജ്യം ഭീകരതയെ അയല്‍ രാജ്യത്തിനെതിരെയുള്ള നയമായി സ്വീകരിച്ചിട്ടുണ്ടോയെന്നും എസ്. ജയശങ്കര്‍ ചോദിക്കുന്നു. രണ്ടാം മോദി സര്‍ക്കാര്‍ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിന കുറിച്ച് വിശദ്ധീകരിക്കുന്നതിനായി വിളിച്ച് ചേർത്ത വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ, സമാനമായ പ്രതികരണവുമായി മറ്റ് മുതിർന്ന നേതാക്കളും രംഗത്തെത്തിയിരുന്നു. കാശ്മീരിനെ കുറിച്ചല്ല പാക് അധീന കശ്മീരിനെപ്പറ്റി മാത്രമേ പാകിസ്താനുമായി ചര്‍ച്ച നടത്തുകയുള്ളുവെന്നായിരുന്നു നേരത്തെ തിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രിയുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.