X

സന്ദീപാനഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; മുന്‍ സെക്യൂരിറ്റി ജീവനക്കാരനെ ചോദ്യം ചെയ്തു

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സനദീപാനന്ദ ഗിരിയുടെ നിലപാടിനെതിരെ രംഗത്തെത്തിയവരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനുനേരെ അക്രമണമുണ്ടായ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയതെങ്കിലും അര്‍ദ്ധരാത്രിയോടെ വിട്ടയച്ചു. മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മോഹനനെയാണ് ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം മുന്‍പ് മോഹനനെ ആശ്രമത്തില്‍നിന്ന പുറത്താക്കിയിരുന്നു. സന്ദീപാനന്ദ ഗിരിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇയാളെ പുറത്താക്കിയത്. ഇക്കാര്യം പോലീസിനെ അറിയിച്ചതോടെയാണ് മോഹനനനെ വിശദമായി ചോദ്യം ചെയ്തത്.

അതിനിടെ ആശ്രമത്തിന് സമീപത്തെ വീടുകളില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും കാര്യമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നുമാണ് വിവരങ്ങള്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സനദീപാനന്ദ ഗിരിയുടെ നിലപാടിനെതിരെ രംഗത്തെത്തിയവരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. സാമൂഹിമാധ്യമങ്ങളില്‍ ഉള്‍പ്പെടെ സ്വാമിക്ക് എതിരെ ലഭിച്ച ഭീഷണി ഉള്‍പ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. പ്രദേശത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ പുരോഗമിക്കുകയാണ്. അതിനിടെ, ആശ്രമത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞാണ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ സംഭവം നടന്ന ഒരു ദിവസം പിന്നിടുമ്പോഴും കാര്യമായ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാത്തതും പോലീസിനെ കുഴക്കുയാണ്. ദേശീയ തലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ അധികൃതര്‍ നടത്തുന്നത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിനുനേരെ അക്രമം നടന്നത്. രണ്ടു കാറുകള്‍ തീയിട്ട അക്രമണത്തില്‍ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പൊലീസും അഗ്‌നിരക്ഷാ സേനയുമെത്തിയാണു തീയണച്ചത്. പി.കെ. ഷിബു എന്നെഴുതിയ റീത്തും ആശ്രമത്തിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു.

എന്നും ഹിന്ദുത്വ തീവ്രവാദികളുടെ കണ്ണിലെ കരട്; സന്ദീപാനന്ദ ഗിരി ‘പി കെ ഷിബു’ ആയി മാറുമ്പോള്‍!

സ്വാമി സന്ദീപാനന്ദഗിരി ഭാഗ്യവാൻ; അവർ കൊന്നില്ലല്ലോ: എം. സ്വരാജ്