രാജ്യസഭാ സീറ്റ് വിവാദത്തിന് പിറകെ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് പോസ്റ്റര്‍. മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് ആക്കുന്നതിനെതിരേയാണ് പോസ്റ്റര്‍. മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റാക്കുന്നത് മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്ന നടപടിയാണെന്നാണ് ആരോപണം.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും പരിഗണിക്കുന്നെന്ന റിപോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിറകെയാണ് ഇന്ദിരാ ഭവനു മുന്നില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. വിഷയം അടക്കം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി ഇന്ന് ചേരാനിക്കെയാണ് പോസ്റ്റര്‍ എന്നതും ശ്രദ്ധേയമാണ്.
കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ ചൊല്ലിയുള്ള കലാപം പൊട്ടിത്തെറിയിലെത്തി നില്‍ക്കെയാണ് ഇന്നത്തെ രാഷ്ട്രീയകാര്യ സമിതി യോഗം. അതേസമയം ഇന്നു നടക്കുന്ന യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ലെന്നാണ് വിവരം.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
This post was last modified on June 11, 2018 9:47 am
Leave a Comment