രാജ്യത്ത് ഏഴാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ കേദര്‍നാഥിലെ ക്ഷേത്രസന്ദര്‍ശനവും രുദ്രഗുഹയില്‍ ധ്യാനവുമായി തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് നടനും ബംഗളൂരുവിലെ സ്വതന്ത്ര സ്ഥാനാർത്ഥുയുമായ പ്രകാശ് രാജ്. ‘ദ-ലൈ-ലാമ, ഒരു പഴ്‌സ് പോലും ഇല്ലാത്ത പ്രിയപ്പെട്ട സന്യാസി, വസ്‌ത്രശേഖരത്തിനും ക്യാമറാസംഘത്തിനും ഫാഷന്‍ ഷോയ്‌ക്കും പണം മുടക്കുന്നയാള്‍’. എന്നായിരുന്നു പ്രകാശ് രാജിന്റെ പരാമർശം. ‘ മോദി നുണയനായ ലാമയാണ് മോദി എന്നാണ് ട്വീറ്റ്.
ഇത് രണ്ടാം തവണയാണ് ധ്യാനത്തിലിരുന്ന മോദിയെ പ്രകാശ് രാജ് രംഗത്തെത്തുന്നത്. റോള്‍ ക്യാമറ, ആക്ഷന്‍ എന്ന തലക്കെട്ടോടെയാണ് മോദി ധ്യാനത്തിലിരിക്കുന്ന ചിത്രം ഇന്നലെ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ക്യാമറയ്‌ക്കൊപ്പമുള്ള ധ്യാനമെന്നും മോദിയുടെ ധ്യാനത്തെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.
Also Read: സീറോ മലബാര്‍ സഭയെ പിടിച്ചു കുലുക്കുന്ന വ്യാജരേഖ കേസ്; ഗവേഷക വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍
This post was last modified on May 19, 2019 2:55 pm
Leave a Comment