X

“ഒരു സ്‌പെഷല്‍ ഫ്രണ്ട് ഇന്ന് എന്നെ കാണാന്‍ പാര്‍ലമെന്റില്‍ വന്നു”, ക്യാമറയില്‍ നിന്ന് മോദിയുടെ ശ്രദ്ധ തിരിച്ച കുട്ടി

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് കുട്ടിയോടൊപ്പമുള്ള മോദിയുടെ കളികള്‍.

ഒരു സ്‌പെഷല്‍ ഫ്രണ്ട് ഇന്ന് എന്നെക്കാണാന്‍ പാര്‍ലമെന്‍ില്‍ വന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. പാര്‍ലമെന്റിലെ ഓഫീസില്‍ ഒരു കൊച്ചുകുഞ്ഞിനെ മടിയിലിരുത്തി ലാളിക്കുന്നതിന്റെ ചിത്രങ്ങള്‍ മോദി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ബിജെപി രാജ്യസഭ എംപി സത്യനാരായണ്‍ ജതിയയുടെ മകന്‍ രാജ് കുമാറിന്റെ മകനാണ് കക്ഷി. മുത്തച്ഛനെ പോലെ മധ്യപ്രദേശില്‍ നിന്ന് ജയിച്ചുവരൂ എന്ന് പറഞ്ഞാണ് കുഞ്ഞിനെ മോദി യാത്രയാക്കിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് കുട്ടിയോടൊപ്പമുള്ള മോദിയുടെ കളികള്‍.

കാശ്മീര്‍ പ്രശ്‌നത്തില്‍ യുഎസിന്റെ മധ്യസ്ഥത മോദി ആവശ്യപ്പെട്ടു എന്ന് ട്രംപ് ഇന്നലെ പറഞ്ഞിരുന്നു. ഇന്ത്യയുടെ പ്രഖ്യാപിത കാശ്മീര്‍ നയത്തിന് വിരുദ്ധമായ നിലപാട് മോദി സ്വീകരിച്ചു എന്ന വാര്‍ത്ത വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. പാര്‍ലമെന്റില്‍ ഇതടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആക്രമണം നടത്തുന്നതിന് ഇടയിലാണ് മോദിയുടെ ലാളന. അഞ്ച് ലക്ഷത്തിലധികം ലൈക്കുകളും കമന്റുകളുമാണ് ഫോട്ടോയ്ക്ക് ലഭിച്ചത്.

This post was last modified on July 23, 2019 7:24 pm

Related Post
Leave a Comment