X

ധനകാര്യ സ്ഥാപന ഉടമയെ തീവച്ചുകൊന്ന സംഭവം: പ്രതി തിരൂരില്‍ പിടിയില്‍

ആലപ്പുഴ സ്വദേശി സുമേഷ് എന്ന യുവാവാണ് അറസ്റ്റിലായത്. മലപ്പുറം തിരൂരില്‍ വച്ച് ഞായറാഴ്ച രാവിലെയാണ് പിടികൂടിയത്.

കോഴിക്കോട് പുതുപ്പാടിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ സാജു എന്ന പിടി കുരുവിള(58)യെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ആലപ്പുഴ സ്വദേശി സുമേഷ് എന്ന യുവാവാണ് അറസ്റ്റിലായത്. മലപ്പുറം തിരൂരില്‍ വച്ച് ഞായറാഴ്ച രാവിലെയാണ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൈതപ്പൊയിലിലെ മലബാര്‍ ഫൈനാന്‍സിയേഴ്‌സ് ഉടമ കുപ്പായക്കോട് ഒളവക്കുന്നേല്‍ പിടി. കുരുവിളയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സ്ഥാപനത്തിലെത്തിയ സുമേഷ് കുരുവിളയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുരുവിള ചികിത്സയില്‍ കഴിഞ്ഞിരുന്ന കുരുവിള ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
ആക്രമണം നടത്തിയത് സുമേഷ് എന്ന യുവാവാണെന്ന ആശുപത്രിയിലേക്കു കൊണ്ടു പോവുന്നതിനിടെ കുരുവിള വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച സുമേഷ് കുരുവിളയുടെ സ്ഥാപനത്തില്‍ സ്വര്‍ണം പണം നല്‍കി പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യപ്പെട്ട തുകയക്ക് സമാനമായ സ്വര്‍ണം ഇല്ലാത്തതിനാല്‍ ഇയാളെ മടക്കി അയക്കുകയായിരുന്നു. ഇതിനു ശേഷമായിരുന്നു ആക്രമണം. സുമേഷന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കുരുവിള ഇയാളുടെ ചിത്രം പകര്‍ത്തി ഈങ്ങാപ്പുഴയിലെ സഹോദരന്റെ സ്ഥാപനത്തിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

This post was last modified on July 15, 2018 11:42 am