X

ഇടുക്കി പ്ലംജുഡി റിസോര്‍ട്ടിന് സമീപം ഉരുള്‍പൊട്ടല്‍; വൈത്തിരിയില്‍ കെട്ടിടം തകര്‍ന്നു, കേരള യാത്ര ഒഴിവാക്കണമെന്ന് യുഎസ്

കാലവര്‍ഷം ശക്തമായതും ഉരുള്‍ പൊട്ടല്‍ അടക്കമുള്ള ദുരിതങ്ങളും ചൂണ്ടിക്കാട്ടിയാണ് നടപടി. അപകട മേഖലയിലേക്ക് യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പ് പറയുന്നു.

ഇടുക്ക പള്ളിവാസല്‍ ജല വൈദ്യുത പദ്ധതിക്ക് സമീപത്തുള്ള പ്ലംജൂഡി റിസോര്‍ട്ടിന് സമീപം ഉരുള്‍പൊട്ടല്‍. റിസോര്‍ട്ടിനുള്ളില്‍ നിരവധി വിദേശികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഇവരെ പുറത്തെത്തിക്കാന്‍ അധികൃതര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. മണ്ണിടിച്ചില്‍ മൂലം ഇങ്ങോട്ടുള്ള ഗതാഗത സംവിധാനങ്ങള്‍ തടസപ്പെട്ട നിലയിലാണ്. ജില്ലയില്‍ മുരിക്കാശ്ശേരിയിലും കൊരങ്ങാട്ടിയിലും ഉരുള്‍പൊട്ടലുണ്ടായി.

അതിനിടെ, മഴരൂക്ഷമായി തുടരുന്ന വയനാട്ടിലെ വൈത്തിരിയില്‍ കെട്ടിടം ഇടിഞ്ഞു വീണു. വൈത്തിരി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സായ രണ്ടു നില കെട്ടിടമാണ്  രാവിലെ ഇടിഞ്ഞ വീണത്. ഒന്നാം നിലയിലെ ഒരു എ ടി എം കൗണ്ടറുള്‍പെടെ നാല് കടകള്‍, ഒരു കംഫര്‍ട്ട് സ്റ്റേഷന്‍, മുകള്‍ ഭാഗത്ത് പണി പൂര്‍ത്തിയായി ഉത്ഘാടനത്തിനായി കാത്തിരിക്കുന്ന കമ്മ്യൂണിറ്റി ഹാള്‍ എന്നിവയാണ് ഉള്‍പ്പെടെയാണ് തകര്‍ന്നത്. അപകടത്തില്‍ കെട്ടിടത്തിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു നാശം സംഭവിച്ചിട്ടുണ്ട്.

അതിനിടെ കേരളത്തില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസ് തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വ്യാഴാ്ചയാണ് ഇതു സംബന്ധിച്ച് അമേരിക്ക് അറിയിപ്പ് പുറപ്പെടുവിച്ചത്. കാലവര്‍ഷം ശക്തമായതും ഉരുള്‍ പൊട്ടല്‍ അടക്കമുള്ള ദുരിതങ്ങളും ചൂണ്ടിക്കാട്ടിയാണ് നടപടി. അപകട മേഖലയിലേക്ക് യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പ് പറയുന്നു.

This post was last modified on August 10, 2018 9:15 am