X

രാജസ്ഥാനില്‍ ഇനി മുതല്‍ സവര്‍ക്കര്‍ ‘വീരന്‍’ അല്ല, വെറും വി ഡി സവര്‍ക്കര്‍ – ബിജെപി സര്‍ക്കാരിന്റെ പാഠപുസ്തകം തിരുത്തി കോണ്‍ഗ്രസ്

സ്വയം Son of Portugal (പോര്‍ച്ചുഗലിന്റെ മകന്‍) എന്നാണ് വിഡി സവര്‍ക്കര്‍ വിശേഷിപ്പിക്കുന്നത്. ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ നിന്നുള്ള മോചനത്തിനായി 1911ല്‍ നാല് മാപ്പപേക്ഷകള്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് സവര്‍ക്കര്‍ നല്‍കി.

രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാക്കിയ സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഹിന്ദുമഹാസഭ നേതാവ് വിഡി സവര്‍ക്കറിനെക്കുറിച്ച് പറയുന്ന ഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി പുനപ്രസിദ്ധീകരിച്ചു. സവര്‍ക്കറിനെ വീര്‍ സവര്‍ക്കര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടുകൊണ്ടുള്ള ലഘുജീവചരിത്ര ഭാഗമാണ് ഭേദഗതി ചെയ്തത്. ധീരനായ സ്വാതന്ത്ര്യസമര പോരാളിയായാണ് സവര്‍ക്കറിനെ ബിജെപി സര്‍ക്കാര്‍ ചിത്രീകരിച്ചിരുന്നത് എങ്കില്‍ സവര്‍ക്കാര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി നല്‍കി ജയില്‍ മോചിതനായ വ്യക്തിയാണ് എന്ന വസ്തുത കോണ്‍ഗ്രസ് സര്‍ക്കാര്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജുക്കേഷന്റെ ചരിത്ര പുസ്തകങ്ങളിലാണ് മാറ്റം വരുത്തിയത്.

12ാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ വിഡി സവര്‍ക്കറിന്റെ പങ്കിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ പുതിയ പുസ്തകത്തില്‍ വിനായക് ദാമോദര്‍ സവര്‍ക്കര്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് തന്നെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മാപ്പ് അപേക്ഷിച്ചുകൊണ്ട് കത്തുകള്‍ നല്‍കിയതായി പറയുന്നു. സ്വയം Son of Portugal (പോര്‍ച്ചുഗലിന്റെ മകന്‍) എന്നാണ് വിഡി സവര്‍ക്കര്‍ വിശേഷിപ്പിക്കുന്നത്. ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ നിന്നുള്ള മോചനത്തിനായി 1911ല്‍ നാല് മാപ്പപേക്ഷകള്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് സവര്‍ക്കര്‍ നല്‍കി. ജയില്‍ മോചിതനായ ശേഷം സവര്‍ക്കര്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ചു. 1942ല്‍ ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്തു. പാകിസ്താന്‍ രൂപീകരിക്കുന്നതിനെ അനുകൂലിച്ചു. ഗാന്ധി വധക്കേസില്‍ല പ്രതിയായി.

This post was last modified on June 14, 2019 8:31 am