X

കോണ്‍ഗ്രസില്‍ തുടരുമെന്ന് കര്‍ണാടകയിലെ വിമത എംഎല്‍എ രാമലിംഗ റെഡ്ഡി

ബിജെപിയിലേയ്ക്ക് കൂറുമാറാന്‍ ഒരു വ്യവസായി പ്രേരിപ്പിക്കുന്നതായുള്ള വാര്‍ത്തകളെ രാമലിംഗ റെഡ്ഡി തള്ളിക്കളഞ്ഞു.

താന്‍ കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് കര്‍ണാടകയിലെ വിമത എംഎല്‍എ ആര്‍ രാമലിംഗ റെഡ്ഡി. മൈ നാഷന് നല്‍കിയ അഭിമുഖത്തിലാണ് രാമലിംഗ റെഡ്ഡി ഇക്കാര്യം പറഞ്ഞത്. രാജി വച്ചപ്പോള്‍ താന്‍ പറഞ്ഞത് തന്നെയാണ് ഇപ്പോളും പറയാനുള്ളത് എന്നും രാമലിംഗ റെഡ്ഡി പറഞ്ഞു. രാമലിംഗ റെഡ്ഡി ബിജെപിയിലേയ്ക്ക് പോയേക്കും എന്ന അഭ്യൂഹത്തിനിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപിയിലേയ്ക്ക് കൂറുമാറാന്‍ ഒരു വ്യവസായി പ്രേരിപ്പിക്കുന്നതായുള്ള വാര്‍ത്തകളെ രാമലിംഗ റെഡ്ഡി തള്ളിക്കളഞ്ഞു. ഞാന്‍ ഏഴ് തവണ ജയിച്ചു. ഒരു വ്യവസായിയുടേയും സഹായം എനിക്ക് ആവശ്യമില്ല – രാമലിംഗ റെഡ്ഡി പറഞ്ഞു. നാളെ നിയമസഭയിലെത്തുമെന്നും രാമലിംഗ റെഡ്ഡി വ്യക്തമാക്കി. റെഡ്ഡി അടക്കം 16 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരാണ് രാജി വച്ചത്. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വിശ്വാസവോട്ട് സംബന്ധിച്ച് സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നും അതേസമയം എംഎല്‍എമാരെ വോട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കരുത് എന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഇന്ന് പുറപ്പെടുവിച്ച ഉത്തരവ്.

This post was last modified on July 17, 2019 4:43 pm