X

അന്തമാനിലെ യുഎസ് മിഷണറിയുടെ കൊലപാതകം: ‘സുഹൃത്തുക്കളെ’ മോചിപ്പിക്കണം മരണത്തിന് ‘കാരണക്കാരായവര്‍ക്ക്’ മാപ്പ് നല്‍കുന്നെന്നും കുടുംബം

അലന്‍ ചൗ വിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലായിരുന്നു കൂടുംബം നിലപാട് അറിയിച്ചത്. 

ബംഗാള്‍ ഉള്‍ക്കടലിലെ അന്തമാനിലെ നോർത്ത് സെന്റിനൽ  ദ്വീപില്‍ ഗ്രോത വര്‍ഗക്കാര്‍ കൊലപ്പെടുത്തിയ അമേരിക്കന്‍ സുവിശേഷകന്റെ കുടുംബത്തിന്റെ പ്രതികരണം പുറത്ത്. സാഹസിക യാത്രികനും മിഷണറി പ്രവര്‍ത്തകനുമായ ജോണ്‍ അലന്‍ ചൗ എന്ന 27 കാരന്റെ മരണത്തിന്റെ പേരില്‍ അറസ്റ്റ് ചെയതവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നതാണ് പ്രതികരണം. അലന്‍ ചൗ വിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലായിരുന്നു കൂടുംബം നിലപാട് അറിയിച്ചത്.  അതേസമയം അലന്‍ ചൗ ക്രിസ്ത്യന്‍ മിഷണറിയാണെന്ന് വ്യക്തമാക്കുന്ന സന്ദേശത്തില്‍ മരണത്തിന് കാരണമായവരോട് ക്ഷമിക്കുകയാണെന്നും വ്യക്തമാക്കുന്നു.

‘അന്തമാന്‍ ദ്വീപിലെ ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക് അടുത്തെത്താനുള്ള ശ്രമത്തിനിടെ ജോണ്‍ അലന്‍ ചൗ കൊല്ലപ്പെട്ടതായി അറിയുന്നു. വാക്കുകൾ കൊണ്ട് വിവരിക്കാനാവുന്നതല്ല ആ വിയോഗം. ചൗ തങ്ങളുടെ സ്‌നേഹ നിധിയായ മകനും സഹോദരനും ബന്ധുവും ആണെന്നതിന് പുറമെ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വ്യക്തിയും സാഹസികനും ഫുട്‌ബോള്‍ കോച്ചുമായിരുന്നു. ദ്വീപിലെ ഗോത്രവിഭാഗങ്ങളോട് ബന്ധപ്പെടാന്‍ ഉള്ള തീരുമാനം ചൗവിന്റെ വ്യക്തിപരമാണ്. സംഭവത്തില്‍ അറസ്റ്റിലായവരെ റിലീസ് ചെയ്യണമെന്നും കുറിപ്പ് ആവശ്യപ്പെടുന്നു’.

നവംബര്‍ 16 നായിരുന്നു സാഹസിക യാത്രികന്‍ കൂടിയായ ചൗ അന്തമാനിലെ ഒറ്റപ്പെട്ട ദ്വീപിലെത്തിയതിന് പിറകെ ഗോത്രവിഭാഗക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചൗ വിനെ ദ്വീപിലെത്തിക്കാന്‍ സഹായിച്ച 7 മല്‍സ്യത്തൊളിലാളികലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മല്‍സ്യത്തൊഴിലാളികള്‍ക്ക് 25000 രൂപ നല്‍കിയായിരുന്നു ചൗ ദ്വീപിലെത്തിയത്. അനധികൃതമായി ചൗ വിനെ ദ്വീപിലെത്തിച്ചെന്നാരോപിച്ചാണ് 7 പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

ദ്വീപിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച  ജോണിനെ ഗോത്രവർഗക്കാർ അമ്പെയ്ത്  വീഴ്ത്തുകയായിരുന്നു. അമ്പ് കൊണ്ടിട്ടും ജോൺ ഓടുന്നുണ്ടായിരുന്നെന്ന് ദൃക്സാക്ഷികളായ മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പിന്നീട് ഗോത്രവർഗക്കാർ ജോണിന്റെ കഴുത്തിൽ ഒരു കയർ മുറുക്കി വലിച്ചിഴച്ച് തീരത്തേക്ക് കൊണ്ടുവരുന്നതും അവർ കണ്ടു. അവസാനം കാണുമ്പോൾ ജോണിന്റെ ശരീരം മണലിൽ പാതി കുഴിച്ചിട്ട നിലയിലായിരുന്നു.

“ദൈവമേ എനിക്ക് മരിക്കേണ്ട”: ഗോത്രവർഗക്കാർ അമ്പെയ്ത് കൊല്ലും മുൻപ് ജോൺ അലൻ എഴുതി

ആന്തമാൻ ദ്വീപിലെ നിഗൂഢ ജീവിതങ്ങൾ: ജോൺ അലൻ ചൗ എന്ന അമേരിക്കൻ പൗരൻ കൊല ചെയ്യപ്പെട്ടത് എങ്ങനെ?