ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് തിരുത്താന്‍ രാഹുല്‍ ഗാന്ധി ഇടപെടണമെന്ന് സ്വാമി അഗ്‌നിവേശ് . നിലവിലെ വിഷയം ഉപയോഗപ്പെടുത്തി കേരളത്തില്‍ ആര്‍എസ്എസ് വര്‍ഗീയ ധ്രുവീകരണമാണ് ശ്രമിക്കുന്നത്. ഇത് കേരള ജനത തള്ളിക്കളയണമെന്നും അദ്ദേഹം പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അഗ്നിവേശിന്റെ പ്രതികരണം.
സുപ്രീം കോടതിയുടെ ഉത്തരവ് ചരിത്രപരമായ തീരുമാനമാണ്. അത് നടപ്പാക്കാനുള്ള കേരള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറയുന്നു. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അങ്ങനെയുള്ള ഭഗവാന്‍ എല്ലാവരെയും സ്വീകരിക്കും തന്റെ ഭക്തരുടെ ലിംഗവും പ്രായവുമൊന്നും ഭഗവാന് വിഷയമല്ലെന്നും സ്വാമി അഗ്‌നിവേശ് ചൂണ്ടിക്കാട്ടുന്നു.
This post was last modified on October 11, 2018 5:07 pm
Leave a Comment