X

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്; ദേവസ്വം ബോര്‍ഡ് ‘സാവകാശഹര്‍ജി’ സമർപ്പിച്ചു

വിധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ദര്‍ശനത്തിന് എത്തും. നിലവിലെ അവസ്ഥയില്‍ വനിതകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളടക്കം തയ്യാറാക്കേണ്ടതുണ്ടെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിക്കും.

ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുളള സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സാവകാശം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചു. സ്ത്രീ പ്രവേശനം പൂര്‍ണതോതില്‍ സാധ്യമാക്കണെമെങ്കില്‍ കുടുതല്‍ സൗകര്യങ്ങള്‍ സജ്ജമാക്കണം. ഇതിനായി കൂടുതല്‍ സമയം ആവശ്യമാണെന്നും വ്യക്തമാക്കിയാണ് ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയെ സമീപിച്ചത്.

വിധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ദര്‍ശനത്തിന് എത്തും. നിലവിലെ അവസ്ഥയില്‍ വനിതകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളടക്കം തയ്യാറാക്കേണ്ടതുണ്ടെമാണ് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിക്കുക. ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദ്രര്‍ ഉദയ സിങ് ബോര്‍ഡിനായി ഹാജരാകും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് കൂടി തേടിയിയാരിക്കും തുടര്‍ നടപടികള്‍ കൈക്കൊള്ളുക.

അതിനിടെ ശബരിമല യുവതി പ്രവേശനവിഷയത്തിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് അയ്യപ്പ ഭക്തന്മാരുടെ ദേശീയ കൂട്ടായ്മയുടെ ആവശ്യം കോടതി തള്ളി. ശബരിമലയിലെ സംഘര്‍ഷങ്ങളും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയാണ് കൂട്ടായ്മയ്ക്ക് വേണ്ടി അഡ്വ. മാത്യു നെടുമ്പാറയാണ് വിഷയം ചീഫ് ജസ്റ്റിസ് കോടതിയുടെ മുമ്പില്‍ വ്യക്തമാക്കിയത്. ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്നും മാത്യു നെടുമ്പാറ ആവശ്യപ്പെട്ടു. നട തുറന്ന സാഹചര്യത്തില്‍ യുവതി പ്രവേശന വിധിക്ക് സ്റ്റേ അനുവദിക്കുന്ന കാര്യം മാത്രം ഉടന്‍ പരിഗണിക്കണം എന്നുമായിരുന്നു കോടതി മുമ്പാകെ അറിയിച്ചത്. എന്നാല്‍ കേസ് ജനുവരി 22 ന് മാത്രമേ പരിഗണിക്കൂവെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യങ്ങള്‍ തള്ളുകയായിരുന്നു.

 

സാവകാശ ഹര്‍ജിയുടെ വിധി എന്താവും? യുവതീ പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡിന്‍റേത് നിലപാട് മാറ്റാമോ?

ശബരിമല: മനോരമ ജനം ടിവിക്ക് പഠിക്കുന്നോ?

ശബരിമല LIVE: പ്രശ്നമുണ്ടാക്കാൻ ആർഎസ്എസ്സ് ആസൂത്രിത ശ്രമം നടത്തിയെന്ന് എജി; പാർട്ടികൾക്ക് പല അജണ്ടയും കാണുമെന്ന് ദേവസ്വം ബെഞ്ച്

This post was last modified on November 19, 2018 3:51 pm