X

ദക്ഷിണേന്ത്യയിലെ അയോധ്യയാണ് ശബരിമല: വിഎച്ച്പി

ക്ഷേത്രത്തിന്റെ ആചാരം സംരക്ഷിക്കാന്‍ പോരാടുന്ന ഭക്തരോട് വിഎച്ച്പി നന്ദി അറിയിക്കുന്നെന്നും വക്താവ് വിനോദ് ബന്‍സാല്‍.

ദക്ഷിണേന്ത്യയിലെ അയോധ്യയാണ് ശബരിമലയെന്ന് വിശ്വഹിന്ദു പരിഷത്ത്. ശബരിമലയിലെ ഇപ്പോഴത്തെ സംഭവങ്ങള്‍ ശബരിമലയിലെ പ്രശ്നങ്ങളെ ബാബ്റി മസ്ജിദ് സംഭവത്തോട് താരതമ്യപ്പെടുത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് പ്രതികരിക്കവെയായിരുന്നു വിഎച്ച്പി വക്താവ്. അയോധ്യ പരാമര്‍ശം. ‘സീതാറാം യെച്ചൂരി ശബരിമലയെ അയോധ്യാ വിഷയത്തോട് ഉപമിച്ചത് വളരെ നന്നായി. കാരണം, ശരിയാണ്. ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണ്’ വിനോദ് ബന്‍സാല്‍ പറയുന്നു.

പാരമ്പര്യവും മതവിശ്വാസവും ആചാരങ്ങളും തകര്‍ക്കാന്‍ ശ്രമിക്കുന്നതിലൂടെ സിപിഎമ്മിന്റെ തനിനിറമാണ് പുറത്തുവരുന്നത്. ക്ഷേത്രത്തിന്റെ ആചാരം സംരക്ഷിക്കാന്‍ പോരാടുന്ന ഭക്തരോട് വിഎച്ച്പി നന്ദി അറിയിക്കുന്നെന്നും വിനോദ് ബന്‍സാല്‍. കേരളത്തിലെ കന്യാസ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്ക് നേരെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഹിന്ദു നിയമനങ്ങള്‍ക്കെതിരെയും സിപിഎം കണ്ണടയ്ക്കുകയാണെന്നും വിനോദ് ബന്‍സാല്‍ ആരോപിക്കുന്നു.

 

Related Post
Leave a Comment