X

”എന്താണ് വാഷ്റൂമില്‍ ചെയ്യുന്നത്?”; ചെന്നൈയിലെ ഹോട്ടലില്‍ നിന്നും സ്വവര്‍ഗ്ഗ ദമ്പതികളെ അപമാനിച്ച് ഇറക്കിവിട്ടു

ഹോട്ടലില്‍ എത്തുന്ന കുടുംബങ്ങള്‍ക്ക് ഇവര്‍ ഒരുമിച്ചുള്ളത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതാണ് ഹോട്ടല്‍ പറയുന്നത്.

സ്വവര്‍ഗ്ഗ ദമ്പതികളെ ചെന്നൈലെ ഹോട്ടലില്‍ നിന്നും അപമാനിച്ച് ഇറക്കിവിട്ടു. ഹോട്ടിലെ മറ്റ് അതിഥികള്‍ക്ക് ബുദ്ധിമട്ടുണ്ടാകുന്നു എന്ന കാരണം പറഞ്ഞ് ജൂലൈ 28 നാണ് സ്വവര്‍ഗ്ഗ ദമ്പതികളെ പുറത്താക്കയത്. രസിക ഗോപാലകൃഷ്ണന്‍, ശിവാങ്കി സിംഗ് എന്നിവരെയാണ് ഹോട്ടലില്‍നിന്നും പുറത്താക്കിയത്.

‘ഞാനും എന്റെ സുഹൃത്തും ഒരു ശനിയാഴ്ച രാത്രി സ്റ്റേറ്റ് ഹോട്ടല്‍സ് എന്ന ബാറിലേക്ക് പോകാന്‍ തീരുമാനിച്ചു. നൃത്തം ചെയ്യുന്നതിനിടയില്‍ ചില പുരുഷന്മാര്‍ ബാറില്‍ നില്‍ക്കുകയും നിരന്തരം തുറിച്ചുനോക്കുകയും ചെയ്ത് ഞങ്ങളെ അസ്വസ്ഥരാക്കി,’ രസിക ഫേസ്ബുക്കില്‍ കുറിച്ചു.

എല്ലാവരും ആസ്വദിക്കുന്നതുപോലെ ഞങ്ങളും പാര്‍ട്ടി ആസ്വദിക്കുകയായിരുന്നു. പിന്നെ എന്തുകൊണ്ടാണ് എല്ലാവരും ഞങ്ങളെ തന്നെ നിരീക്ഷിക്കുന്നത്. ഒരേ ലിംഗത്തിലുള്ളവര്‍ ഒന്നിച്ചു നൃത്തം ചെയ്യുന്നത് ദഹിക്കാന്‍ എന്താണിത്ര ബുദ്ധിമുട്ട് ?രസിക ഗോപാലകൃഷ്ന്‍ ചോദിക്കുന്നു.

തുടര്‍ന്ന് ഇരുവരും വാഷ് റൂമില്‍ പോയി. അവിടേക്ക് നാല് പുരുഷന്മാരും ഒരു സ്ത്രീയും കടന്നുവരികയും നിങ്ങള്‍ രണ്ടാളും എന്താണ് വാഷ്‌റൂമില്‍ ചെയ്യുന്നതെന്ന് ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഹോട്ടലിലെ നിരവധി പേരില്‍ നിന്നും ഞങ്ങള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഹോട്ടല്‍ വിട്ടു പോകണമെന്ന് പറയുകയും ചെയ്തു.

ഹോട്ടലില്‍ എത്തുന്ന കുടുംബങ്ങള്‍ക്ക് ഇവര്‍ ഒരുമിച്ചുള്ളത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതാണ് ഹോട്ടല്‍ പറയുന്നത്. സാധാരണയായി ബാറില്‍ എത്തുന്നവര്‍ ബാക്കിയുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുന്നത് സാധാരണമാണെന്നും ഹോട്ടലിന്റെ സിഇഒ ഐഎഎന്‍എസിനോട് പ്രതികരിച്ചു.

Read More : ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷണം ഇല്ല, സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കി

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber

This post was last modified on August 2, 2019 12:11 pm

Related Post
Leave a Comment