X

ഷിഗല്ലേ; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടു വയസുകാരന്‍ മരിച്ചു

അടിവാരം തേക്കില്‍ ഹര്‍ഷാദിന്റെ മകന്‍ സിയാന്‍ ആണ് മരിച്ചത്. ഹര്‍ഷാദിന്റെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് സിയാന്‍.

നിപ വൈറസിന് പിറകേ കോഴിക്കോട് ജില്ലയില്‍ ഷിഗല്ലേ  ബാധിച്ച് രണ്ടുവയസുകാരന്‍ മരിച്ചു. ഷിഗല്ലേ ബാക്ടീരിയ
ബാധമൂലം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന അടിവാരം തേക്കില്‍ ഹര്‍ഷാദിന്റെ മകന്‍ സിയാന്‍ ആണ് മരിച്ചത്. ഹര്‍ഷാദിന്റെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് സിയാന്‍. വയറിളക്കബാധയെത്തുടര്‍ന്ന് 18-ന് കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇന്നു പുലര്‍ച്ചെയായിരുന്നു സിയാന്റെ മരണം.

എന്നാല്‍ ഇരട്ടസഹോദരന്‍ ഫയാന്റെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഫയാനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റും. 2016ല്‍ കോഴിക്കോട് റിപോര്‍ട്ട് ചെയ്ത ഷിഗല്ലേ ബാക്ടീരിയ  ബാധ മുലം നാല് കുട്ടികള്‍ മരിച്ചിരുന്നു. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗല്ലെ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത്. ശുചിത്വം പാലിച്ചാല്‍ ഒരു പരിധി വരെ രോഗം പകരുന്നതു തടയാം. തുടക്കത്തില്‍ തന്നെ വൈദ്യസഹായം തേടിയാല്‍ രോഗം അപകടകരമാകുന്നതും തടയാം.

ലിനിയുടെ ‘ത്യാഗപൂര്‍ണമായ ഓര്‍മ്മകളില്‍’ ഭര്‍ത്താവ് സജീഷ് ഇന്ന് ജോലിയില്‍ പ്രവേശിക്കും

This post was last modified on July 23, 2018 10:16 am