X

വനിതാ മതിൽ കെണിയായിരുന്നു; അയ്യപ്പ ഭക്ത സംഗമം സവർണ കൂട്ടായ്മയും: വെള്ളാപ്പള്ളി

ശബരിമല വിഷയം ലോകസഭാ തെരഞ്ഞെടുപ്പിൽ ഉന്നയിച്ച് മുതലെടുക്കാൻ ബിജെപിക്ക് കഴിയും

സംസ്ഥാന സർക്കാറിന് കീഴിൽ ഇടത് പക്ഷ പാർട്ടികൾ നവോത്ഥാന സംരക്ഷണത്തിന്റെ പേരിൽ സംഘടിപ്പിച്ച വനിതാ മതിലിനെ വിമർശിച്ച് എസ് എൻ ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിൽ വൻ വിജയമായിരുന്നു. എന്നാല്‍ വനിതാ മതിലിന്റെ പിറ്റേ ദിവസം തന്നെ സ്ത്രീകൾ ശബരിമല കയറിയതോടെ മതിൽ പൊളിഞ്ഞ് പോയി. ഇത്തരത്തിൽ നോക്കുമ്പോൾ പരിപാടി ഒരു കെണിയായി കണക്കാക്കാം. എന്നാൽ ശബരിമല വിഷയം ലോകസഭാ തെരഞ്ഞെടുപ്പിൽ ഉന്നയിച്ച് മുതലെടുക്കാൻ ബിജെപിക്ക് കഴിയുമെന്നാണ് താൻ കരുതുന്നതെന്നും വെള്ളാപ്പള്ളി പറയുന്നു.

ശബരിമല കര്‍മ്മ സമിതി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പ സംഗമം ഒരു കൂട്ടം സവർണരുടെ മാത്രം സംഗമമായി മാറിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ആത്മീയതയുടെ മറവിൽ രാഷ്ട്രീയം കളിക്കുകയാണ്. മാതാ അമൃതാനന്ദമയി പങ്കെടുക്കുന്ന ചടങ്ങാണെന്ന് പറഞ്ഞു കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ തന്നെയും സമീപിച്ചിരുന്നു. സവർണ സംഗമമായി മാറിയ പരിപാടിയിൽ പോകാതിരുന്നത് നന്നായെന്നു തോന്നുന്നുവെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നെ സംഘി എന്നു വിളിക്കുന്നതിനു മുമ്പ് അത് വിളിക്കേണ്ടത് പിണറായിയെയാണ്; ശബരിമല വിശ്വാസികളെ മാനിക്കാത്ത ഇടതുപക്ഷത്തിന് തിരിച്ചടി കിട്ടിയിരിക്കും: എന്‍.കെ പ്രേമചന്ദ്രന്‍/അഭിമുഖം

ശ്രീനാരായണ ഗുരുവൊന്നും ആചാരങ്ങള്‍ ലംഘിച്ചിട്ടില്ല: അയ്യപ്പ ഭക്ത സംഗമത്തില്‍ അമൃതാനന്ദമയി

This post was last modified on January 21, 2019 12:35 pm