X

“ദീര്‍ഘകാലം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാനാകട്ടെ” – മോദിയ്ക്ക് സോണിയയുടെ പിറന്നാളാശംസ

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് സോണിയ മോദിയെ ഇത്തരത്തില്‍ ആശംസിച്ചതായി അറിയിച്ചിരിക്കുന്നത്.

“ദീര്‍ഘകാലം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാനാകട്ടെ” എന്നാണ് ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ ആശംസ. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് സോണിയ മോദിയെ ഇത്തരത്തില്‍ ആശംസിച്ചതായി അറിയിച്ചിരിക്കുന്നത്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയവരും മോദിക്ക് ജന്മദിന ആശംസകള്‍ അറിയിച്ചു.

This post was last modified on September 17, 2019 12:09 pm