കേരളത്തിലെ സൈബര്‍ അതിക്രമങ്ങളില്‍ അടുത്തിടെ വ്യാപക വര്‍ധനയുണ്ടായ സാഹചര്യത്തില്‍ ഇത്തരം കേസുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി കോഴിക്കോട് ഉത്തരമേഖല സൈബര്‍ പോലീസ് സ്റ്റേഷന്‍ വരുന്നു. ഡിജിപിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് പുതിയ സൈബര്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
സി.ഐ ഓഫീസ് മാത്രമായി പ്രവര്‍ത്തനം ആരംഭിക്കുന്ന സ്റ്റേഷന്‍. സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെ സൈബര്‍ സെല്ലിനോട് ചേര്‍ന്നാണ് നിലവില്‍ പ്രവര്‍ത്തിക്കുക. ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഒരു എഎസ്ഐ, നാല് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 11 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിങ്ങനെ 18 തസ്തികകളാണ് ഇതിനായി സൃഷ്ടിച്ചത്.
എന്നാല്‍ ഓഫിസിന്റ പ്രവര്‍ത്തനം കമ്മീഷണറുടെ ഒഫീസിനടുത്തേക്ക് ഉടന്‍ മാറ്റുമെന്നും അധികൃതര്‍ പറയുന്നു. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ പ്രത്യേക പോലീസ് സ്റ്റേഷനായി പിന്നീട് സൈബര്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഓഫീസ് സജ്ജമാക്കുന്നതിനായി 30 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ സൈബര്‍ തീവ്രവാദം, സാമൂഹിക മാധ്യമങ്ങളിലെ അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയായിരിക്കും സ്റ്റേഷന്റെ പരിധിയില്‍പ്പെടുക.
മൂന്ന് മേഖലകളിലായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് സൈബര്‍ സ്റ്റേഷനുകള്‍ ആരംഭിക്കുകയാണ് അഭ്യന്തര വകുപ്പിന്റെ ലക്ഷ്യം. ഇതില്‍ രണ്ടാമത്തെതാണ് ഇപ്പോള്‍ കോഴിക്കോട് ആരംഭിക്കുന്നത്. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് സൈബര്‍ സ്റ്റേഷനുള്ളത്. ബിടെക്, എംടെക് യോഗ്യതയുള്ളവരായിരിക്കും സൈബര്‍ സ്‌റ്റേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുക.
This post was last modified on August 3, 2018 9:31 am
Leave a Comment