തന്റെ പ്രവര്‍ത്തനത്തിലോ ശൈലിയിലോ ഏതെങ്കിലും തരത്തിലുള്ള തെറ്റ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പരിപൂര്‍ണമായി അംഗീകരിക്കുമെന്നും പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ കൈനീട്ടി സ്വീകരിക്കുമെന്നും ഷൊർണൂർ എംഎല്‍എ പി കെ ശശി. പീഡന ആരോപണത്തെ കുറിച്ചുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് സൂക്ഷ്മമായി പരിശോധിച്ചാല്‍ ആരോപണം സംബന്ധിച്ച് വ്യക്തമാവും. ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുന്നതൊന്നും താൻ ചെയ്തിട്ടില്ലെന്നും ശശി കൂട്ടിച്ചേര്‍ത്തു. പാർട്ടി അച്ചടക്കത്തിന് പൂർണ്ണമായും വിധേയനാകും. പാര്‍ട്ടി സ്വീകരിക്കുന്ന നിലപാട് രണ്ടു കൈയും നീട്ടി സ്വീകരിക്കുക എന്നതാണ് തന്റെ നാളിതു വരെയുള്ള രീതിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
വിഭാഗീയതയെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല, അത്തരം ഒരു റിപ്പോർട്ടിനെ കുറിച്ച് അറിയില്ല. വിഭാഗീയതയുമായി ബന്ധപ്പെട്ടാണോ പീഡനാരോപണമുണ്ടായതെന്ന ചോദ്യത്തിന് വിഭാഗീതയെ കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും കൂട്ടിച്ചേര്‍ത്ത അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും വ്യക്തമാക്കി.
അതേസമയം പികെ ശശി എംഎൽഎ ഉന്നയിച്ച ഗൂഢാലോചനാപരാതിയിൽ അന്വേഷണത്തിന് സാധ്യതയുണ്ട്. പ്രത്യേക കമ്മീഷനെ നിയോഗിക്കാനാണ് പാർട്ടിയുടെ തീരുമാനമെന്നാണ് വിവരം.
This post was last modified on November 27, 2018 10:53 am
Leave a Comment