സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന് സാസ്‌കാരിക മന്ത്രി എകെ ബാലന്‍. താരത്തിനുള്ള ഔദ്യോഗിക ക്ഷണക്കത്ത് ഇന്നയക്കുമെന്നും മന്ത്രി എകെ ബാലന്‍ അറിയിച്ചു. മോഹന്‍ലാലിന്റെ പങ്കാളിത്തം ചടങ്ങിന്റെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയില്ലെന്നും മന്ത്രി അറിയിച്ചു.
പുരസ്‌കാരച്ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 107 ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയതോടെയാണ് വിവാദം ആരംഭിച്ചത്. മോഹന്‍ലാലിനെ പിന്തുണച്ചു കൊണ്ടു വിവിധ ചലച്ചിത്ര സംഘടനകളും ഇന്നലെ മുഖ്യമന്ത്രിക്ക് പിണറായി വിജയനു പരാതി നല്‍കിയിരുന്നു. മോഹന്‍ലാലിനെതിരായ കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതില്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം വേണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
This post was last modified on July 25, 2018 12:15 pm
Leave a Comment