തിരുവനന്തപുരത്ത് വനിതാ പൈലറ്റിനെ ടാക്സി ഡ്രൈവര്‍ അപമാനിച്ചതായി പരാതി. ദില്ലി സ്വദേശിനിയായ പൈലറ്റിനെതിരെ ടാക്സി ഡ്രൈവർ അശ്ലീല പരാമർശം നടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ ഇവരുടെ പരാതിയിൽ വലിയതുറ പോലീസ് കേസെടുത്തു.
വിമാനത്താവളത്തിൽ വച്ച് ഇന്നലെ രാത്രി 11-15 ഓടെയായിരുന്നു സംഭവം. ഹോട്ടലിലേക്ക് പോവാൻ വാഹനം കാത്തുനിൽക്കുന്നതിനെയായിരുന്നു സംഭവം.
ഡൽഹിയിൽ നിന്നും വന്ന എയർ ഇന്ത്യ വിമാനത്തിലെ രണ്ടാം പൈലറ്റായിട്ടായിരുന്നു ഇവർ തിരുവനന്തപുരത്തെത്തിയത്. ഇവർക്ക് പോകേണ്ട വാഹനം എത്താൻ വൈകിയതിനെ തുടർന്ന് ടാക്സിബേയിൽ കാത്തു നിൽക്കുയായിരുന്നു അവർ, ഇതിനിടെ സമീപത്തെത്തിയ ടാക്സി ഡ്രൈവർ അശ്ലീല പരാമർശം നടത്തുകയായിരുന്നു. ഉടൻ എർപോർട്ട് അതോറിറ്റിടെ അറിയിച്ചെങ്കിലും ഡ്രൈവർ കടന്നു കളയുകയായിരുന്നു. ഇതോടെ തന്റെ പരാതി ഇ- മെയിലായി ഏയർപോർട്ട് അധികൃതർക്ക് നല്‍കുകയായിരുന്നു. ഈ പരാതിയാണ് പിന്നിട് വലിയ തുറ പോലീസിന് കൈമാറിയത്.
ഇതോടെ പൈലറ്റിനോട് നേരിട്ട് ഹാജരാവാന്‍ നിർദേശിക്കുകയായിരുന്നു. ഇതോടെ ഇവർ നേരിട്ടെത്തി പരാതി സമർപ്പിക്കുകയായിരുന്നു. എയർപോർട്ട്, എയര്‍ ഇന്ത്യ ജീവനക്കാർക്കൊപ്പം എത്തിയാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കാനാണ് പോലീസ് നീക്കം.
Leave a Comment