ലോറിയില്‍ നിന്നും ലോഡ് ഇറക്കുന്നതിനിടെ മാര്‍ബിള്‍ ദേഹത്തുവീണ് അധ്യാപകന് ദാരുണാന്ത്യം. മാഹി എംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പുല്ലൂക്കര കൊച്ചിയങ്ങാടി കുങ്കന്റവിടെ സജീഷ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. തിങ്കളാഴ്ച വൈകിട്ട് നാലോടെ കുന്നോത്ത് പറമ്പ് സെന്‍ട്രല്‍ പുത്തൂര്‍ എല്‍പി സ്‌കൂളിനു സമീപത്തായിരുന്നു അപകടം.
വീട് നിര്‍മ്മാണത്തിനായി സുഹൃത്തുക്കളുമായി ചേര്‍ന്ന് രാജസ്ഥാനില്‍ നിന്നും കൊണ്ടുവന്ന മാര്‍ബിള്‍ ലോറിയില്‍ നിന്നും ഇറക്കാന്‍ തൊഴിലാളികളെ സഹായിക്കവെയാണ് അപകടം. ഉടന്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
കുങ്കന്റവിടെ ബാലന്റെയും ലീലയുടെയും മകനാണ് സജീഷ്. ജിന്‍സി, സില്‍ജ എന്നിവരാണ് സഹോദരങ്ങള്‍. തലശ്ശേരിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച പകല്‍ വീട്ടുവളപ്പില്‍ സംസകരിക്കും.
This post was last modified on August 6, 2019 11:23 am
Leave a Comment