X

കുട്ടനാട്ടിലെ വെള്ളം ഒഴിവാക്കാന്‍ തായ്‌ലന്റ് ഗുഹയിലെ രക്ഷാപ്രവര്‍ത്തകരും

കുട്ടനാട്ടില്‍ നടത്തുന്ന പമ്പിങ്ങിന് നേതൃത്വം വഹിക്കുന്നതിനാണ് ജലസംബന്ധമായ ദൗത്യങ്ങള്‍ക്കു പേരുകേട്ടവരായ സൈലം വാട്ടര്‍ സൊല്യൂഷന്‍സിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ കുട്ടനാട്ടിലെത്തിയത്.

ലോകത്തെ ആകാംഷയുടെ മുന്‍മുനയില് നിര്‍ത്തി 12 കുട്ടികളെയും കോച്ചിനെയും വെള്ളം നിറഞ്ഞ തായ്‌ലന്റിലെ ഗുഹയില്‍ നിന്നും അത്ഭുതകരമായി രക്ഷാ പ്രവര്‍ത്തകരും സംഘവും കുട്ടനാട്ടില്‍. കുട്ടനാട്ടില്‍ നടത്തുന്ന പമ്പിങ്ങിന് നേതൃത്വം വഹിക്കുന്നതിനാണ് ജലസംബന്ധമായ ദൗത്യങ്ങള്‍ക്കു പേരുകേട്ടവരായ് സൈലം വാട്ടര്‍ സൊല്യൂഷന്‍സിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ കുട്ടനാട്ടിലെത്തിയത്. അമേരിക്കക്കാരന്‍ റോബര്‍ട്ട് സ്പിന്നറും ഇംഗ്ലണ്ടുകാരന്‍ ആദം ഡ്രെയ്ക്ലി എന്നിവരുടെ സംഘമാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയെന്നും മനോരമ റിപോര്‍ട്ട് ചെയ്യുന്നു.

സൗജന്യസേവനത്തിനായി കമ്പനി നിയോഗിച്ച ആദം ഒരാഴ്ച മുമ്പ് തന്നെ ആലപ്പുഴയിലെത്തിയിരുന്നു. എന്നാല്‍ പമ്പുകള്‍ സ്ഥാപിക്കേണ്ട സ്ഥലം നിശ്ചയിക്കലും അനുബന്ധ പ്രവര്‍ത്തനങ്ങളും കഴിഞ്ഞ് ചൊവ്വാഴ്ച അദ്ദേഹം ഇംഗ്ലണ്ടിലേക്കു മടങ്ങിപ്പോയി. പ്രളയംജലം വറ്റിക്കാന്‍ പന്ത്രണ്ട് കൂറ്റന്‍ പമ്പുകളാണ് ദുബായില്‍ നിന്ന് കുട്ടനാട്ടില്‍ എത്തിച്ചിട്ടുള്ളത്. ഇതില്‍ 11 എണ്ണം കുട്ടനാട്ടിലും ഒരെണ്ണം ആലപ്പുഴയിലുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവയെല്ലാം പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ തന്റെ ജോലിയും പൂര്‍ത്തിയാവും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി റോബര്‍ട്ടും ഇന്നു ഫിലാഡല്‍ഫിയയിലേക്കു തിരിക്കും. ആദ്യമായി ഇന്ത്യയിലെത്തിയ റോബര്‍ട്ട് പക്ഷേ കുട്ടനാട്ടിലെ നാശനഷ്ടങ്ങള്‍ കണ്ട് അമ്പരന്നെന്നും പ്രതികരിച്ചു. തായ്‌ലന്റെ അനുഭവങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും റോബര്‍ട്ട് പറയുന്നു. ഈ മാസം നാലിനാണ് പമ്പിങ് തുടങ്ങിയത് ഇത് 10 ദിവസം കൂടി തുടരും. മിനിറ്റില്‍ ലക്ഷം ലിറ്റര്‍ എന്ന തോതിലാണ് വെള്ളം ഒഴുക്കിക്കളയുന്നത്.

Related Post
Leave a Comment