X

സിപിഐ സഖാക്കള്‍ക്ക് തല്ല് കിട്ടിയാല്‍ അത് ഞങ്ങള്‍ക്ക് കിട്ടിയത് പോലെ: കോടിയേരി

സിപിഐ നേതാക്കളെ ലാത്തി ചാര്‍ജ്ജ് ചെയ്തത് നിര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ ഈ പ്രശ്‌നത്തില്‍ തക്ക സമയത്ത് ഇടപെട്ടിട്ടുണ്ട്.

സിപിഐക്കാര്‍ക്ക് തല്ല് കിട്ടിയാല്‍ അത് സിപിഎമ്മുകാര്‍ക്ക് തല്ല് കിട്ടുന്നത് പോലെയാണ് എന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മും സിപിഐയും സഹോദര പാര്‍ട്ടികളാണ് എന്നും ഇരു പാര്‍ട്ടികളും തമ്മില്‍ നല്ല സഹകരണമാണ് ഉള്ളതെന്നും കോടിയേരി അവകാശപ്പെട്ടു.സിപിഐയുമായി സിപിഎമ്മിന് തര്‍ക്കമില്ല. സിപിഎമ്മും സിപിഐയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാം എന്ന് ആരും കരുതണ്ട എന്നും കോടിയേരി പറഞ്ഞു. സിപിഐ നേതാക്കളെ ലാത്തി ചാര്‍ജ്ജ് ചെയ്തത് നിര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ ഈ പ്രശ്‌നത്തില്‍ തക്ക സമയത്ത് ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ജില്ലാ കളക്ടറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌ – കോടിയേരി അഭിപ്രായപ്പെട്ടു.