ബിജെപിയോടും സംഘപരിവാറിനോടുമുള്ള ആഭിമുഖ്യം ഒരിക്കല്‍ക്കൂടി വ്യക്തമാക്കി മുൻ ഡിജിപി ടി പി സെൻകുമാർ. രണ്ടാം തവണയും വലിയ വിജയം നേടിയ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാറില്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേല്‍ക്കുമ്പോൾ വീടുകളിൽ ഉൾപ്പെടെ പ്രാര്‍ത്ഥന നടത്തണമെന്നാണ് സെൻകുമാറിന്റെ നിലപാട്.
മോദി അധികാരമേല്‍ക്കുമ്പോള്‍ എല്ലാവരും വീടുകളിലോ അമ്പലങ്ങളിലോ വിളക്ക് തെളിയിക്കണമെന്ന് ടി.പി സെന്‍കുമാര്‍ പറയുന്നു. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ആഘോഷങ്ങളും നടത്തണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെടുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പരമർശം.
മോദി അധികാരമേൽക്കുന്ന ദിവസം ചില ദേശദ്രോഹ ശക്തികള്‍ അന്ന് കരിദിനമായി ആചരിക്കുന്നതായി വാര്‍ത്തകള്‍ കണ്ടിരുന്നു. അത്തരക്കാര്‍ക്കെതിരെ കരുതിയിരിക്കണമെന്നും ശബരിമല ആക്ഷന്‍ കൗണ്‍സില്‍ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കൂടിയായ മുന്‍ ഡി.ജി.പി പോസ്റ്റിൽ ആവശ്യപ്പെടുന്നു.
ടിപി സെന്‍കുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
നരേന്ദ്ര മോദിജി വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് നമ്മൾ എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണം. കൂടാതെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുകയും ആഘോഷങ്ങൾ നടത്തുകയും ചെയ്യണം.
ചില ദേശദ്രോഹ ശക്തികൾ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാർത്തകൾ കണ്ടിരുന്നു. ഇത്തരക്കാരെ നാം കരുതിയിരിക്കണം. അതിനെ നമ്മൾ മുഖവിലയ്‌ക്കെടുക്കരുത്. ഭാരതവും ലോകവും ഒന്നാകെ ഈ ശുഭമുഹൂർത്തം ആഘോഷിക്കുമ്പോൾ കേരളീയരായ നമ്മളും അതിൽ പങ്കുചേരേണ്ടതാണ്. ജയ് ഹിന്ദ് !!
This post was last modified on May 27, 2019 10:03 pm
Leave a Comment