മാന്യതയുള്ള സർക്കാരായിരുന്നെങ്കിൽ ശബരിമലയിലെ യുവതീ പ്രവേശനത്തിന് ജനുവരി 22 വരെ കാത്തിരിക്കാമായിരുന്നെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ. വിധിപ്പകര്‍പ്പ് കിട്ടാന്‍ പോലും കാത്തിരിക്കാന്‍ സർക്കാര്‍ തയ്യാറായില്ല. രഹ്ന ഫാത്തിമ ഉള്‍പ്പെടെയുള്ള യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോകാൻ എന്തെങ്കിലും ഉത്തരവുണ്ടായിരുന്നോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയിലെ പോലീസ് നടപടികള്‍ക്ക് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലായിരുന്നു പ്രായശ്ചിത്വ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പല താൽപര്യങ്ങളും കാണും എന്നാൽ പൊലീസ് പ്രവർത്തിക്കേണ്ടത് നിയമപ്രകാരമാണെന്നും, ശബരിമലയില്‍ അതുണ്ടായില്ലെന്നും സെന്‍കുമാര്‍ ആരോപിച്ചു.
പിൻഗാമികൾ ശബരിമലയോടും ഭക്തജനങ്ങളോടും അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾക്കു ക്ഷമ ചോദിച്ചുകൊണ്ടായരുന്നു പന്തളത്തെ പ്രാർഥാനയജ്ഞ പരിപാടി. മുൻഡിജിപി ആർ.ചന്ദ്രശേഖരന്‍ ചടങ്ങിൽ അധ്യക്ഷനായി. ചടങ്ങില്‍ പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മയും മുന്‍ പോലീസുകാരും ഉൾപ്പെടെ മുപ്പതോളം പേരും പരിപാടിയിൽ പങ്കാളികളായി.
This post was last modified on January 14, 2019 7:13 pm
Leave a Comment