ലോക്സഭയിലെ ആദ്യ പ്രസംഗത്തില്‍ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ചുകൊണ്ട് പശ്ചിമ ബംഗാളിലെ കൃഷ്ണ നഗറില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര രാജ്യവ്യാപക ശ്രദ്ധ നേടിയിരുന്നു. 2014നും 2019നും ഇടയില്‍ രാജ്യത്ത് ഫാഷിസം വന്നതിന് തെളിവുണ്ടെന്ന് പറഞ്ഞ മഹുവ മൊയിത്ര ഉദാഹരണങ്ങളായി ഫാഷിസത്തിന്റെ ഏഴ് സ്വഭാവ സവിശേഷതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ മഹുവ മൊയിത്രയുടെ പ്രതികരണച്ചൂട് ഇതിന് മുമ്പ് കിട്ടിയവരില്‍ ഒരാള്‍, ബിജെപി അനുകൂലിയായ, റിപ്പബ്ലിക് ടിവി ചീഫ് എഡിറ്ററും എംഡിയുമായ അര്‍ണാബ് ഗോസ്വാമിക്കാണ്.
2015ല്‍ ടൈംസ് നൗ ചാനലിന്റെ ഒരു ചര്‍ച്ചയ്ക്കിടെ ആയിരുന്നു സംഭവം. തനിക്ക് പറയാനുള്ളത് പറയാന്‍ അനുവദിക്കാതെ ആക്രോശം തുടര്‍ന്ന അര്‍ണാബ് ഗോസ്വാമിക്ക് നേരെ മഹുവ മൊയിത്ര നടുവിരല്‍ ഉയര്‍ത്തിക്കാട്ടി, പറയാനുള്ളതെല്ലാം പറഞ്ഞുതീര്‍ത്തു. കൊമേഡിയന്‍ കുനാല്‍ കമ്രയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്.
This post was last modified on June 30, 2019 7:18 pm