X

ഉദയകുമാര്‍ വധക്കേസ്; രണ്ട് പോലീസുകാര്‍ക്ക് തൂക്കുകയര്‍

കേസിലെ ഒന്നും രണ്ടും പ്രതികളായ കെ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരം സിബിഐ കോടതി വധ ശിക്ഷ വിധിച്ചത്.

ഉദയ കുമാര്‍ കസ്റ്റഡി കൊലപാതകക്കേസില്‍ സര്‍വീസിലിരിക്കുന്ന രണ്ട് പോലീസുകാര്‍ക്ക് വധശിക്ഷ. കേസിലെ ഒന്നും രണ്ടും പ്രതികളായ കെ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരം സിബിഐ കോടതി വധ ശിക്ഷ വിധിച്ചത്. രണ്ടു ലക്ഷം രൂപ പിഴയും ഈടാക്കും.  പിഴത്തുക  ഉദയകുമാറിന്റെ അമ്മക്ക് നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു. ഉദയകുമാറിനെ അറസ്റ്റ് ചെയ്തുകൊണ്ടു വന്ന മര്‍ദിച്ചവരാണ് ഇരുവരും.   ഡിവൈഎസ്പി അജിത്ത് കുമാര്‍ പി സാബു എന്നിവര്‍ക്ക് ആറു വര്‍ഷം തടവ് ശിക്ഷയും കോടതി വിധിച്ചു.  പ്രതികളിലൊരാളായ  ഹരിദാസിന് മുന്നു വര്‍ഷം തടവും കോടതി വിധിച്ചു.  13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതിയുടെ സുപ്രധാന വിധി.

കേസിലെ പ്രതികളായ അഞ്ച് പോലീസുകാരും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. ഒന്നു രണ്ടും പ്രതികളായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരേ കൊലക്കുറ്റ ചുമത്തിയ കോടതി. മറ്റ് പ്രതികളായ അജിത്ത് കുമാര്‍, ഇകെ സാബു , ഹരിദാസ് എന്നിവര്‍ക്കെതിരേ വ്യാജ രേഖചമയ്ക്കല്‍ തെളിവു നശിപ്പിക്കല്‍ എന്നി കുറ്റങ്ങളാണ് ചുമത്തിയിട്ടള്ളത്. കേസിലെ മുന്നാം പ്രതി സോമരാജന്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു.

മോഷണക്കുറ്റം ആരോപിച്ച് 2005 സപ്തംബര്‍ 29 നായിരുന്നു ഉദയകുമാര്‍ എന്ന യുവാവിനെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്.  കൂലിപ്പണിക്കാരനായ ഉദയ കുമാറിന്റെ കയ്യില്‍ കണ്ടെത്തിയ 4020 രൂപ മോഷ്ടിച്ചതെന്നാണെന്നായിരുന്നു പോലീസിന്റെ നിലപാട്. തിരുവനന്തപുരം നഗരത്തിലുള്ള പോലിസ് സ്‌റ്റേഷനില്‍ വച്ച് ഉരുട്ടല്‍ അടക്കം ക്രൂരമായ മൂന്നാം മുറയ്ക്ക് വിധേയനായ ഉദയ കുമാറിനെ പരിക്കുകളോടെ തിരുവനന്തപുരം ജനറല്‍ ആശുപതിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു.

 

This post was last modified on July 25, 2018 3:21 pm

Related Post
Leave a Comment