X

വിജയ് മല്ല്യക്ക് തിരിച്ചടി; ഇന്ത്യക്ക് കൈമാറുന്നതിനെതിരെ സമർപ്പിച്ച ഹർജി ലണ്ടന്‍ ഹൈക്കോടതി തളളി

വായ്പയെടുത്ത 9000 കോടിക്ക് പകരം തന്റെ പേരിലുള്ള പതിനാലായിരം കോടി രൂപയിലധികം മൂല്യമുളള വസ്തുവകകള്‍ കണ്ടുക്കെട്ടിയിട്ടുണ്ടെന്നുമായിരുന്നു മല്യയുടെ വാദം.

ഇന്ത്യക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ രാജ്യം വിട്ട് ലണ്ടനിൽ കഴിയുന്ന ബാങ്ക് തട്ടിപ്പ് കേസ് പ്രതിയും മദ്യ വ്യവസായിയുമായ വിജയ് മല്യ സമര്‍പ്പിച്ച ഹര്‍ജി ലണ്ടന്‍ ഹൈക്കോടതി തളളി. കോടതി നടപടി വിവാദ വ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടിയായാണ് കണക്കാക്കുന്നത്.

സാമ്പത്തിക കുറ്റവാളിയാണെന്ന ഇന്ത്യയുടെ വാദം നിലനില്‍ക്കില്ല. ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത 9000 കോടിക്ക് പകരം തന്റെ പേരിലുള്ള പതിനാലായിരം കോടി രൂപയിലധികം മൂല്യമുളള വസ്തുവകകള്‍ കണ്ടുക്കെട്ടിയിട്ടുണ്ടെന്നുമായിരുന്നു മല്യയുടെ വാദം. എന്നാൽ മല്യയുടെ വാദങ്ങള്‍ കോടതി പൂര്‍ണമായി തള്ളുകയായിരുന്നു. അതേസമയം, ഉത്തരവ് ചോദ്യം ചെയ്ത് മല്യയ്ക്കിനി ബ്രിട്ടീഷ് സുപ്രീംകോടതിയെ സമീപിക്കാം.

സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവ സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ ഡിസംബറിലാണ് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേട്ട് കോടതി മല്യയെ വിട്ടുക്കിട്ടു നൽകുന്നതിൽ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യക്ക് അനുകൂല ഉത്തരവിറക്കിയത്. ഇതില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയും ഒപ്പുവച്ചിരുന്നു. മല്യയെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് ഇന്ത്യ നടത്തിവരുന്ന ഊര്‍ജംപകരുന്നതാണ് ലണ്ടന്‍ കോടതി ഉത്തരവെന്നാണ് വിലയിരുത്തൽ. സാമ്പത്തിക കുറ്റകൃത്യകേസിൽ ഇന്ത്യ പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആദ്യവ്യക്തിയാണ് വിജയ് മല്യ.

 

 

This post was last modified on April 8, 2019 7:03 pm