X

‘വൈരമുത്തു ഒരു വേട്ടക്കാരന്‍’; ലൈംഗികാരോപണവുമായി യുവതി

അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ശക്തമായതിനാല്‍ ഇരകള്‍ പരാതിപ്പെടാന്‍ മുതിരാറില്ലെന്നും അവര്‍ പറയുന്നു.

ഇന്ത്യയിലെ പ്രശസ്തരായ വ്യക്തികള്‍ക്കെതിരെ പുറത്തുവരുന്ന ലൈംഗികാരോപണങ്ങള്‍ക്ക് പിറകെ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ യുവതി രംഗത്ത്. പേര് വെളിപ്പെടുത്താനാഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചാണ് യുവതി അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത്. മാധ്യമ പ്രവര്‍ത്തക സന്ധ്യ മേനോനുമായി യുവതി പങ്കുവയ്ച്ച വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

കോടമ്പാക്കത്ത് താമസിക്കുന്ന അദ്ദേഹത്തിന്റെ വീടും ഓഫീസും ഒന്നാണ്. അന്ന തനിക്ക് 18 വയസ്സ്. ഒരു പ്രൊജക്റ്റിന്റെ ഭാഗമായിട്ട് അദ്ദേഹത്തെ കാണാന്‍ എത്തിയ തന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ആ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. യുവതി പറയുന്നു. സിനിമാ ഇന്‍ഡട്രിയിലെ ഒരു വേട്ടക്കാരനാണ് വൈരമുത്തു, ഇക്കാര്യം പരസ്യമായ ഒരു രഹസ്യമാണെന്നും ഇവര്‍ ആരോപിക്കുന്നു. തന്നെ കാണാനെത്തുന്നവരെ വീട്ടിലേക്ക് ക്ഷണിക്കുന്ന പതിവാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ശക്തമായതിനാല്‍ ഇരകള്‍ പരാതിപ്പെടാന്‍ മുതിരാറില്ലെന്നും അവര്‍ പറയുന്നു.

വെളിപ്പെടുത്തലില്‍ യുവതിക്ക് പിന്തുണയുമായി സംവിധായകന്‍ സി.എസ് അമുദന്‍, ഗായിക ചിന്‍മയി എന്നിവരും രംഗത്തെത്തി. തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യക്തിയെ കുറിച്ച് ഗായിക ചിന്‍മയി രംഗത്തെത്തിയതിന് പിറകെയാണ് വൈരമുത്തുവിനെതിരെ യുവതിയുടെ ആരോപണം.

This post was last modified on October 9, 2018 10:14 am

Related Post
Leave a Comment