X

ഉന്നാവോ: പെൺകുട്ടിയെ ഡൽഹി എയിംസിലേക്ക് മാറ്റി

ഇരയ്ക്ക് മെച്ചപ്പെട്ട ചികിസ ഉറപ്പാക്കാൻ ഡൽഹിയേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് പ്രകാരമാണ് നടപടി.

ദൂരൂഹമായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉന്നാവോ ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടിയെ ഡൽഹി എയിംസിലേക്ക് മാറ്റി. മെച്ചപപെട്ട ചികിൽസയ്ക്കായാണ് പെണ്‍കുട്ടിയെ യുപിയിലെ കിംങ്ങ് ജോര്‍ജ്ജ് ആശുപത്രിയിൽ നിന്നും ഡൽഹിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡി​ക്കൽ സയൻസിൽ (എയിംസ്) ലേക്ക് മാറ്റിയത്. ഇരയ്ക്ക് മെച്ചപ്പെട്ട ചികിസ ഉറപ്പാക്കാൻ ഡൽഹിയേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് പ്രകാരമാണ് നടപടി.

തിങ്കളാഴ്ച വൈകീട്ടോടെ പ്രത്യേക എയർ ആംബുലൻസിലാണ് കുട്ടിയെ ഡൽഹിലേക്ക് എത്തിച്ചത്. ലഖ്നൗവിലെ ചൗധരി ചരൺ സിങ് വിമാനത്താവളത്തിൽ നിന്നായരുന്നു ഇതിനായി വിമാനം ഒരുക്കിയത്. ആശുപത്രിയിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള 15 കിലോമീറ്റർ ദുരം ഗതാഗതം നിയന്ത്രിച്ചായിരുന്നു യുപി പോലീസ് പെൺകുട്ടിയെ മാറ്റിയത്.

ജൂലെ 28 ന് റായ്ബറേലിയിൽ നടന്ന അപകടത്തിലാണ് ഉന്നാവോ കേസിലെ ഇരയ്ക്കും അഭിഭാഷകനും ഉള്‍പ്പെടെയുള്ളവർക്ക് പരിക്കേറ്റത്. അഭിഭാഷകൻ ഇപ്പോഴും കിംഗ്‌ ജോർജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. പെൺകുട്ടി സഞ്ചരിച്ച് കാർ അപകടത്തിൽപ്പെട്ടതുൾപ്പടെയുള്ള കേസിൽ വാദം കേൾക്കുന്നതിനിടെ പെൺകുട്ടിയെ ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിയുമോ എന്ന് കോടതി ചോദിച്ചിരുന്നു.

അതേസമയം, പെൺകുട്ടിയുടെ ആരോഗ്യനില മോശമായതിനാൽ ആശുപത്രിയിൽ നിന്ന് മാറ്റാൻ കഴിയില്ലെന്നായിരുന്നു ഡോക്ടർമാരുടെ നേരത്തെയുള്ള വിലയിരുത്തൽ. ഇതിന് പിന്നാലെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന്  വിലയിരുത്തലിന് പിന്നാലെ കുട്ടിയെ മാറ്റുകായിരുന്നു.

കാശ്മീർ: പ്രതിപക്ഷത്തെ ഞെട്ടിച്ച് അമിത് ഷായുടെ തന്ത്രം, കൃത്യമായ ആസൂത്രണം, കേന്ദ്ര മന്ത്രിമാർ പോലും അറിഞ്ഞത് അവസാന നിമിഷം

This post was last modified on August 6, 2019 7:30 am