X

തകർക്കപ്പെടാൻ വല്ലതും ഇനി അവശേഷിക്കുന്നുണ്ടോ ‘മോഡി’ഫൈഡ് ഇന്ത്യയിൽ?: വി ടി ബൽ‌റാം

ജനാധിപത്യം നിലനിൽക്കുന്നത് വ്യക്തികളുടെ അമ്പത്താറിഞ്ച് നെഞ്ചളവിന്റെ ഊക്കിലല്ല

റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവെച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് വി ടി ബല്‍റാം എംഎൽഎ. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചുകൊണ്ടാണ് എംഎൽഎയുടെ പോസ്റ്റ്. രാജ്യത്ത് ജനാധിപത്യം നില നിൽക്കുന്നത് അമ്പത്തിയാറിഞ്ച് നെഞ്ചളവിന്റെ ഊക്കിലല്ല, ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്തിലാണെന്നും ബൽറാം പറയുന്നു. ഇത്തരം സ്ഥാപനങ്ങൾ നിഷ്പക്ഷത പാലിക്കണം, കാര്യക്ഷമത വേണം, വിശ്വാസ്യത പുലർത്തുന്നതാവണം. ബൽ‌റാം പറയുന്നു.

ജുഡീഷ്യറി, മാധ്യമങ്ങൾ, ഇലക്ഷൻ കമ്മീഷൻ, ആസൂത്രണ കമ്മീഷൻ, സിബിഐ, സർവ്വകലാശാലകൾ എന്നിവയിലെല്ലാം കേന്ദ്ര സർക്കാരും ബിജെപിയും ഇടപെട്ടു. ഇപ്പോൾ ഇപ്പോഴിതാ റിസർവ്വ് ബാങ്കും! ബൽറാം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഇത്തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ രാജ്യത്ത്, ‘മോഡി’ഫൈഡ് ഇന്ത്യയിൽ ഇനി തകർക്കപ്പെടാൻ ഭരണഘടനാ സ്ഥാപനങ്ങള്‍ വല്ലതും അവശേഷിക്കുന്നുണ്ടോ എന്നും ബല്‍റാം പോസ്റ്റിൽ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പുർണരൂപം

ജനാധിപത്യം നിലനിൽക്കുന്നത് വ്യക്തികളുടെ അമ്പത്താറിഞ്ച് നെഞ്ചളവിന്റെ ഊക്കിലല്ല, ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്തിലാണ്, നിഷ്പക്ഷതയിലാണ്, കാര്യക്ഷമതയിലാണ്, വിശ്വാസ്യതയിലാണ്.

ജുഡീഷ്യറി, മാധ്യമങ്ങൾ, ഇലക്ഷൻ കമ്മീഷൻ, ആസൂത്രണ കമ്മീഷൻ, സിബിഐ, സർവ്വകലാശാലകൾ, ഇപ്പോഴിതാ റിസർവ്വ് ബാങ്കും!

തകർക്കപ്പെടാൻ ഡിമോക്രാറ്റിക് ഇൻസ്റ്റിറ്റ്യൂഷൻസ് വല്ലതും ഇനി അവശേഷിക്കുന്നുണ്ടോ ‘മോഡി’ഫൈഡ് ഇന്ത്യയിൽ?

ഊര്‍ജിത് പട്ടേലിന്റെ രാജി അപായ സൂചന; ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കാത്തിരിക്കുന്നു: തോമസ് ഐസക്ക്

ഉപേന്ദ്ര കുശ്വാഹ, ഉര്‍ജിത് പട്ടേല്‍; 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിധിക്ക് മുന്‍പേ മോദി ഗവണ്‍മെന്‍റിന് അപ്രതീക്ഷിത പ്രഹരം