X

വാഗമണ്ണിൽ റോപ് വെ പൊട്ടിവീണ് അപകടം; 15 ഓളം പേർക്ക് പരിക്ക്, മൂന്നു പേരുടെ നില ഗുരുതരം

മൂന്നു പേര്‍ മാത്രം കയറാവുന്ന റോപ്‌വേയില്‍ 15നും 20 നും ഇടയില്‍ ആളുകള്‍ കയറിയെന്നാണ് വിവരം.

വാഗമണിൽ റോപ് വെ പൊട്ടിവീണ് അപകടം. സംഭവത്തിൽ 15 ഓളം പേർ‌ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം, അപകടത്തില്‍  ഒരു കന്യാസ്ത്രീയുടെ തുടയെല്ല് പൊട്ടിയതായാണ് ഒടുവില്‍ ലഭിക്കുന് വിവരം. പരിക്കേറ്റ 9 പേരെ ഈരാറ്റുപേട്ട റിംസില്‍ പേര്‍ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അങ്കമാലി മഞ്ഞപ്ര ചുള്ളി സണ്‍ഡേ സ്‌കൂള്‍ അധ്യാപകരാണ് റോപ് വേയില്‍ അപകടത്തില്‍പ്പെട്ടത്.

പരിധിയിൽ കൂടുതൽ പേർ റോപ് വെയിൽ കയറിയതാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ.  മൂന്നു പേര്‍ മാത്രം കയറാവുന്ന റോപ്‌വേയില്‍ 15നും 20 നും ഇടയില്‍ ആളുകള്‍ കയറിയെന്നാണ് വിവരം. സെക്യൂരിറ്റി ഉദ്യോദസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് വിനോദ സഞ്ചാരികള്‍ റോപ്പ്‌വേയില്‍ കയറിയതെന്ന് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ അധികൃതര്‍ പറഞ്ഞു.

 

 

 

This post was last modified on February 23, 2019 7:57 pm

Related Post
Leave a Comment