തിരുവനന്തപുരം നെടുമങ്ങാടുള്ള ആര്‍എസ്എസ് കാര്യാലയത്തില്‍ പോലീസ് നടത്തിയ പരിശോധനയിൽ ആയുധങ്ങള്‍ പിടിച്ചെടുത്തു. ശബരിമല വിഷയത്തിൽ കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കാര്യാലയത്തിലും പരിസരത്തും പൊലീസ് പരിശോധന നടത്തിയത്. നടപടിയിൽ വാള്‍, കത്തി, ദണ്ഡ് തുടങ്ങിയ ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.
നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ആര്‍എസ്എസ് ജില്ലാ പ്രചാരകിന്‍റെ നേതൃത്വത്തില്‍ ബോംബേറുണ്ടായതിന് പിന്നാലെയാണ് ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡിനെത്തിയത്. ഹര്‍ത്താല്‍ ദിവസം നടന്ന റെയ്ഡിലെ മുഖ്യപ്രതിയായ ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണ്‍ ഇപ്പോഴും ഒളിവിലാണ്.
Leave a Comment