കനത്ത സുരക്ഷയില്‍ പാക്കിസ്താനില്‍ പൊതുതിഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ഷരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗും മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീക് ഇ-ഇന്‍സാഫും, മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ബൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പാക്കിസ്താന്‍ എന്നിവ തമ്മിലാണ് മത്സരം. വോട്ടെടുപ്പിനായി ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള സുക്ഷയാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. 85,000 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി ഒരുക്കിയിട്ടുണ്ട്.
പഞ്ചാബ്, സിന്ധ്, ഖൈബര്‍-പക്തൂണ്‍ഖ്വാ, ബലൂചിസ്താന്‍ എന്നീ നാലു പ്രവിശ്യകളിലെ 272 അസംബ്ലി സീറ്റുകളിലേക്കാണ് മല്‍സരം. പാര്‍ലമെന്റ്, പ്രവിശ്യാ അസംബ്ലി പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പില്‍ 10,59,55,409 കോടി വോട്ടര്‍മാരാണുള്ളത്. വൈകീട്ട് ആറു മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. അര്‍ധ രാത്രിയോടെ ഫല പ്രഖ്യാപനവും തുടങ്ങുമെന്നാണ് വിവരം.
സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അറസ്റ്റിന്റെയും 180 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സ്‌ഫോടനങ്ങളുടെയും പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ്. എട്ട് ലക്ഷം ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
This post was last modified on July 25, 2018 9:17 am
Leave a Comment