X

മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ചു

കഴുത്തില്‍ വെടിയേറ്റ നിലയില്‍് മാസിനെ അശുപത്രിയിലെത്തിക്കുകയായിരുന്നു.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു. മാനത്തുമംഗലത്ത് കിഴിശ്ശേരി കുഞ്ഞിമുഹമ്മദിന്റെ മകന്‍ മാസിന്‍ (21) ആണ് കൊല്ലപെട്ടത്. കഴുത്തില്‍ വെടിയേറ്റ നിലയില്‍് മാസിനെ അശുപത്രിയിലെത്തിക്കുകയായിരുന്നു. ആരാണ് മാസിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതെന്ന്് വ്യക്തമായിട്ടില്ല. ഇന്നു വൈകിയിട്ട് 5.30 നാണ് സംഭവം. മാസിന്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്ന് അല്‍ശിഫാ അശുപത്രി അധികൃതര്‍ വ്യക്തമാക്കി. രണ്ടു പേരാണ് മാസിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഇവര്‍ തല്‍ക്ഷണ രക്ഷപെടുകയായിരുന്നുവെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.

This post was last modified on August 13, 2017 6:46 pm

Related Post
Leave a Comment