X

അമേഠിയില്‍ സ്മൃതി ഇറാനിക്ക് വേണ്ടി പ്രചാരണം നടത്തിയ ബിജെപി പ്രവര്‍ത്തകനെ വെടി വച്ച് കൊന്നു

സംശയമുള്ള ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒന്നുകില്‍ പഴയ തര്‍ക്കങ്ങളുടെ ഭാഗമാകാം. ഇല്ലെങ്കില്‍ രാഷ്ട്രീയ കൊലപാതകമാകാം എന്നാണ് പൊലീസ് പറയുന്നത്

അമേഠിയില്‍ സ്മൃതി ഇറാനിക്ക് വേണ്ടി പ്രചാരണം നടത്തിയ ബിജെപി പ്രവര്‍ത്തകനെ വെടിവച്ച് കൊന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടൊണ് സംഭവം. സുരേന്ദ്ര സിംഗ് എന്ന ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ വച്ചാണ് വെടി വച്ചത്. ലക്‌നൗവിലെ ആശുപത്രിയില്‍ വച്ചാണ് മരണം. കൊലപാതകത്തിന്റെ പ്രേരണ വ്യക്തമല്ലെന്ന് പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ 55,000ല്‍ പരം വോട്ടിന് സ്മൃതി ഇറാനി പരാജയപ്പെടുത്തിയിരുന്നു.

സംശയമുള്ള ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒന്നുകില്‍ പഴയ തര്‍ക്കങ്ങളുടെ ഭാഗമാകാം. ഇല്ലെങ്കില്‍ രാഷ്ട്രീയ കൊലപാതകമാകാം എന്നാണ് പൊലീസ് പറയുന്നത്. ബറോലിയയിലെ മുന്‍ ഗ്രാമപ്രമുഖനാണ് കൊല്ലപ്പെട്ട സുരേന്ദ്ര സിംഗ്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്മൃതി ഇറാനിയുമായി അടുത്ത് ഇടപഴകിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായി ഗ്രാമത്തലവന്‍ സ്ഥാനം സുരേന്ദ്ര സിംഗ് ഒഴിഞ്ഞിരുന്നു. പല യോഗങ്ങളിലും സുരേന്ദ്ര സിംഗിനെ സ്മൃതി ഇറാനി പ്രശംസിച്ചിരുന്നു.

“സ്മൃതി, കോന്‍?”: മോദിയുടെ രാജിക്കായി ‘മരണം വരെ’ നിരാഹാരമിരുന്ന സ്മൃതി ഇറാനിയുടെ മൂന്നാം വരവ്‌

This post was last modified on May 26, 2019 10:34 am

Related Post
Leave a Comment