X

കശ്മീരില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ ആറു ഭീകരാക്രമണങ്ങള്‍ പരമ്പര

താഴ്വരയിലുണ്ടായ ഭീകരാക്രമണ പരമ്പരയില്‍ 13 സൈനികര്‍ക്ക് പരിക്കേറ്റു. സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്

കശ്മീരില്‍ ഭീകരാക്രമണ പരമ്പര. ഇരുപത്തിനാലു മണിക്കൂറിനിടെ ആറു ഭീകരാക്രമണങ്ങളാണ് ഇവിടെയുണ്ടായത്. ദക്ഷിണ കശ്മീര്‍ മേഖലയില്‍ അഞ്ച് ആക്രമണങ്ങളും പടിഞ്ഞാറന്‍ കശ്മീരില്‍ ഒരിടത്തുമായിരുന്നു ആക്രമണം. ആക്രമണത്തില്‍ 13 സൈനികര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. താഴ്‌വരയില്‍ ചില മേഖലകളില്‍ ഭീകരര്‍ക്കായുള്ള തിരച്ചിലും ചില മേഖലകളില്‍ ഭീകരരുമായിട്ടുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടലും തുടരുകയാണ്. ഭീകരാക്രമണത്തെ കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ മുമ്പെ തന്നെ ജാഗ്രത നിര്‍ദ്ദേശം പോലീസിനെ അറിയിച്ചിരുന്നവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദക്ഷിണ കശ്മീരില്‍ പുല്‍വാമ ജില്ലയിലെ ത്രാലില്‍ സിആര്‍പിഎഫ് സൈനിക ക്യാംപിനുനേരെയുണ്ടായ ഗ്രനേഡാക്രമണത്തില്‍ ഒന്‍പതുപേര്‍ക്കാണ് പരുക്കേറ്റത്. സിആര്‍പിഎഫിന്റെ 180 ബറ്റാലിയനു നേര്‍ക്കായിരുന്നു ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടുത്തെ പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

അനന്ത്‌നാഗില്‍ റിട്ട.ഹൈക്കോടതി ജഡ്ജിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്പില്‍ രണ്ടു പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പോലീസുകാരുടെ കൈവശമുണ്ടായിരുന്ന നാലു സര്‍വീസ് റൈഫിളുകളും ഭീകരര്‍ തട്ടിയെടുത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്‍ മുജാഹിദീന്‍ ഏറ്റെടുത്തിട്ടുണ്ട്.

This post was last modified on June 14, 2017 8:31 am