X

കവളപ്പാറയില്‍ കാണാതായത് 63 പേരെയെന്ന് ജില്ലാ ഭരണകൂടം; വീണ്ടും ഉരുൾപൊട്ടൽ, രക്ഷാപ്രവര്‍ത്തകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

ഒദ്യോഗിക കണക്കുകൾ പ്രകാരമാണെങ്കിൽ ഇനി 59 ലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തല്‍.

കനത്തമഴയിൽ വലിയ ഉരുൾപൊട്ടലുണ്ടായ നിലമ്പൂരിലെ കവളപ്പാറയിലെ രക്ഷാപ്രർത്തനം വീണ്ടും പ്രതിസന്ധിയിൽ. രക്ഷാ പ്രവർത്തനത്തിനിടെ വീണ്ടും ഉരുൾപൊട്ടിടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതോടെ രക്ഷാപ്രവർത്ത,കരെ സൂരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും പെയ്യുന്ന കനത്ത മഴ പെയ്യുന്നു. ചവിട്ടിയാൽ പുതഞ്ഞ് പോകുന്ന വലിയ മൺകൂനയായി മാറിയ പ്രദേശത്ത് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നതെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, ദുരന്തം നടന്ന് 48 മണിക്കൂറിനോട് അടുക്കുമ്പോവും രക്ഷാ പ്രവർത്തനം പൂർണോതില്‍ കാര്യക്ഷമമാക്കാന്‍ സാധിച്ചിട്ടില്ലാത്ത ഇവിടെ മാത്രം കാണാതായിട്ടുള്ളത് 63പേരെയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മണിക്കൂറുകൾ വൈകുന്തോരും ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുമെന്ന് വിലയിരുത്തുമ്പോളും ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും മാത്രമാണ് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ളത്. മേഖലയിലേക്ക് സൈന്യം പുറപ്പെട്ടെന്ന റിപ്പോർട്ടുകൾ ഉള്ളപ്പോളും ഇതുവരെ എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

ഇതുവരെ നാല് മൃതദേഹങ്ങളാണ് അപകട സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുള്ളത്. ഒദ്യോഗിക കണക്കുകൾ പ്രകാരമാണെങ്കിൽ ഇനി 59 ലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തല്‍. കാണാതായവരിൽ ഇരുപതിലധികം കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ആളുകൾ കുടുങ്ങിക്കിടക്കുന്നെന്ന് നാട്ടുകാര്‍ പറയുന്ന മൺകൂനക്ക് അകത്ത് നിന്ന് വലിയ ദുര്‍ഗന്ധം വരുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു.

കാശ്മീരില്‍ പ്രതിഷേധമുണ്ടെന്ന് റോയിട്ടേഴ്‌സ്; പെല്ലറ്റ് തോക്ക് ഉപയോഗിച്ചതായി ദ വയര്‍; തള്ളിക്കളഞ്ഞ് ആഭ്യന്തര മന്ത്രാലയം

This post was last modified on August 14, 2019 4:36 pm