X

അമിത് ഷാ മന്ത്രിസഭയിലേക്ക്; ധനമോ പ്രതിരോധമോ?

വൈകീട്ട് 4.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ എത്താനാണ് നിയുക്ത മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

രണ്ടാം നരേന്ദ്ര മോദി മന്ത്രി സഭയിലേക്ക് ബിജെപി അധ്യക്ഷന്‍ അമിത് ഷായും എത്തുന്നു. ധനമോ പ്രതിരോധ വകുപ്പുമോ അമിത്ഷായ്ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. നിയുക്ത മന്ത്രിമാരുമായി മോദി കൂടികാഴ്ച നടത്തുകയാണ്.

കേരളത്തില്‍ നിന്ന് വി മുരളീധരന്‍ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ അംഗമാകും. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്‍. ഉച്ചയ്ക്ക് മൂന്ന് മണി വരെയും കേരളത്തില്‍ നിന്നും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകുമെന്ന് ഉറപ്പായിരുന്നില്ല. പാര്‍ട്ടി നേതൃത്വം തന്നെയാണ് ഇക്കാര്യം മുരളീധരനെ വിളിച്ച് അറിയിച്ചിരിക്കുന്നത്.

കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് ഇതെന്ന് മുരളീധരന്‍ പ്രതികരിച്ചു. കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സന്തോഷം തോന്നുന്ന കാര്യമാണ് മോദി സര്‍ക്കാരില്‍ മുരളീധരനെയും ഉള്‍പ്പെടുത്തുന്നതെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. കേരളത്തില്‍ നിന്നുമുള്ള മൂന്ന് രാജ്യസഭാംഗങ്ങളില്‍ നന്ന് ആരെങ്കിലും മന്ത്രിയാകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനില്‍ ഏഴ് മണിക്കാണ്. വൈകീട്ട് 4.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ എത്താനാണ് നിയുക്ത മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Read: വി മുരളീധരന്‍ മോദി മന്ത്രിസഭയില്‍

This post was last modified on May 30, 2019 6:04 pm

Related Post
Leave a Comment