X

ജമ്മുകശ്മീരില്‍ വീണ്ടും ബോംബ് സ്‌ഫോടനം; ഒരു ആര്‍മി മേജര്‍ കൊല്ലപ്പെട്ടു

രജൗരിയില്‍ ലാം നൗഷേരാ സെക്ടറില്‍ അതിര്‍ത്തിക്ക് സമീപമായിരുന്നു സ്‌ഫോടനം.

പുല്‍വാമയിലെ ചാവേറാക്രമണത്തിന് പിന്നാലെ ജമ്മുകശ്മീരില്‍ വീണ്ടും ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരു ആര്‍മി മേജര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. രജൗരിയില്‍ ലാം നൗഷേരാ സെക്ടറില്‍ അതിര്‍ത്തിക്ക് സമീപമായിരുന്നു സ്‌ഫോടനം. പുല്‍വാമയില്‍ ഉപയോഗിച്ചിരുന്ന ബോംബ് ഐഇഡി തന്നെയായിരുന്നു ഇവിടെയും ഉപയോഗിച്ചിരുന്നത്.

കഴിഞ്ഞ ദിവസം പുല്‍വാമയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് 40 സൈികരാണെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ ഗുന്ദിബാഗിലെ കമാന്‍ഡോയായ ആദില്‍ അഹമ്മദ് ഡര്‍ എന്ന യുവാവാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചിരുന്നു. ഇന്ന് നടന്ന് ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Read: പുല്‍വാമയില്‍ ചാവേറുകള്‍ കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ച ‘ഐഇഡി’ എന്തുകൊണ്ട് ‘റോഡ്‌സൈഡ് ബോംബ്’ എന്നറിയപ്പെടുന്നു?

.

 

Read: മസൂദ് അസ്ഹര്‍: വാജ്പേയി സര്‍ക്കാര്‍ മോചിപ്പിച്ചതിനു പിന്നാലെ ജയ്ഷ് ഇ മുഹമ്മദ് സ്ഥാപിച്ച കൊടുംഭീകരന്‍; അന്ന് വില പേശിയത് അജിത് ഡോവല്‍; ഇന്ത്യക്ക് എന്നും തലവേദന

This post was last modified on February 16, 2019 5:53 pm