X

പാതിവഴിയിലായ വീട് പൂര്‍ത്തീകരിക്കാന്‍ ബിരിയാണി മേള

ഈസ്റ്റര്‍ ദിനത്തില്‍ അവര്‍ ബിരിയാണി മേളയൊരുക്കി. ആളുകള്‍ ബിരിയാണി വാങ്ങിയപ്പോള്‍ ലഭിച്ച പണം ഇരു കുടുംബങ്ങള്‍ക്കും നല്‍കി.

നെയ്യാറ്റിന്‍കരയില്‍ നിര്‍ധനരായ രണ്ട് കുടുംബങ്ങളുടെ വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ മേലാരിയോട് മദര്‍ തെരേസ ദേവാലയത്തിന്റെ നേതൃത്വത്തില്‍ ബിരിയാണി മേള. നിര്‍ധനരായ ഇരുകുടുംബങ്ങളും വീടുകള്‍ നിര്‍മിച്ചെങ്കിലും സാമ്പത്തിക പരാധീനതകള്‍ കാരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

പാതിവഴിയില്‍ നിര്‍മാണം നിലച്ച വീടുകള്‍ നവീകരിക്കാന്‍ പള്ളിക്കമ്മിറ്റിക്കാര്‍ തീരുമാനിച്ചു. ഇതിനായി തുക സ്വരൂപിക്കുന്നതെങ്ങനെ എന്നാലോചിക്കുമ്പോഴാണ് ഇടവക വികാരി ഫാ.ജോണി കെ.ലോറന്‍സ് ഭക്ഷ്യമേള എന്ന ആശയം മുന്നോട്ട് വെച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ അവര്‍ ബിരിയാണി മേളയൊരുക്കി.

ആളുകള്‍ ബിരിയാണി വാങ്ങിയപ്പോള്‍ ലഭിച്ച പണം ഇരു കുടുംബങ്ങള്‍ക്കും നല്‍കി. ഇടവക വികാരി ഫാ.ജോണി കെ. ലോറന്‍സിന്റെയും സഹവികാരി ഫാ.അലക്സ് സൈമന്റെയും നേതൃത്വത്തിലാണ് ഈസ്റ്റര്‍ ദിനത്തില്‍ മേള സംഘടിപ്പിച്ചത്. വിന്‍സെന്റ് ഡി.പോള്‍ സൊസൈറ്റിയാണ് മേളയ്ക്ക് നേതൃത്വം നല്‍കിയത്.