പ്രളയംപോലുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തില്‍ എങ്ങനെ ജീവിതരീതിയില്‍ മാറ്റം വരുത്താമെന്ന ചിന്തകള്‍ സോഷ്യല്‍ മീഡിയകളില്‍ ആളുകള്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. സഹകരണ വകുപ്പിന്റെ കീഴില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനൊപ്പം ചര്‍ച്ചയാവുന്നു.
കെയര്‍ ഹോം പദ്ധതി പ്രകാരം ആലപ്പുഴ ചിങ്ങോലിയില്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഉയര്‍ന്നുവരുന്ന പ്രളയ ജലത്തെ ഭയക്കാതെ വീട്ടില്‍ തന്നെ കഴിയാമെന്നതാണ് വീടിന്റെ പ്രത്യേകത. ചെറുതന പാണ്ടി ചെറുവള്ളില്‍ തറയില്‍ ഗോപാലകൃഷ്ണന്റേതാണ് ഈ വീട്.
കഴിഞ്ഞ പ്രളയത്തില്‍ വീട് പൂര്‍ണമായി നശിച്ച് പോയതിനെ തുടര്‍ന്നു കെയര്‍ഹോം പദ്ധതി പ്രകാരം ഗോപാലകൃഷ്ണന് പ്രളയത്തെ അതിജീവിക്കുന്ന തരത്തിലുള്ള വീട് നിര്‍മിച്ചു നല്‍കുകയായിരുന്നു. വെള്ളം കയറുന്നതിനെ അതിജീവിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നാലടിയോളം ഉയരത്തില്‍ 36 കോണ്‍ക്രീറ്റ് റിങ്ങുകള്‍ക്കു മുകളിലാണു വീട് നില്‍ക്കുന്നത്. ഭാരം കുറഞ്ഞ കട്ടകള്‍ ഉപയോഗിച്ചാണ് വീടിന്റെ നിര്‍മാണം. വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഷീറ്റുകള്‍ കൊണ്ടാണു മേല്‍ക്കൂര ഒരുക്കിയത്.
550 ചതുരശ്ര അടിയില്‍ 3 മുറികളും ഹാളും അടുക്കളയും അടങ്ങുന്നതാണ് വീട്. 11 ലക്ഷത്തോളം രൂപയാണ് ചെലവ് വന്നത്. വീടിന് ഒരു വശത്ത് ചാനലും ഒരു വശത്ത് പമ്പാ നദിയും സ്ഥിതി ചെയ്യുന്ന വീട്ടിലുള്ളവര്‍ക്ക് ചുറ്റിനും വെള്ളമുയര്‍ന്നിട്ടും ഇവിടെ ഭയമില്ലാതെ താമസിക്കാന്‍ കഴിയും.
പേരെഴുതിയ കടലാസാണ് അടയാളം, ഇനിയവരെ കണ്ടെത്താന്‍ കഴിയും
This post was last modified on August 14, 2019 11:12 pm
Leave a Comment