X

ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷണം ഇല്ല, സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കി

അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നേരത്തെ സിംഗിള്‍ ബഞ്ച് അന്വേഷണം സിബിഐക്ക് കൈമാറിയത്.

ഷുഹൈബ് വധക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ചീഫ് ജസ്റ്റീസ് അടങ്ങിയ ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലായിരുന്നു ഹൈക്കോടതിയുടെ വിധി. നിയമ പോരാട്ടം തുടരുമെന്നും നീതി കിട്ടുന്നിടം വരെയും പോരാടുമെന്നും സു്പ്രീകോടതിയില്‍ പോകുമെന്നും ഷുഹൈബിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നേരത്തെ സിംഗിള്‍ ബഞ്ച് അന്വേഷണം സിബിഐക്ക് കൈമാറിയത്. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയായെന്നും ഗൂഢാലോചന അടക്കം വിശദമായി അന്വേഷിച്ചതിനാല്‍ കേന്ദ്ര ഏജന്‍സി വീണ്ടും അന്വേഷിക്കേണ്ടതില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.

രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായുണ്ടായ ആക്രമണത്തില്‍ 2018 ഫെബ്രുവരി 12നായിരുന്നു ഷുഹൈബ് കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ് പി ഷുഹൈബിനെ കണ്ണൂര്‍ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അക്രമി സംഘം വെട്ടിക്കൊല്ലുകയായിരുന്നു.

മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. സര്‍ക്കാര്‍ പ്രതികളെ സഹായിക്കുകയാണെന്നും അതിനാല്‍ കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്നുമായിരുന്നു ഷുഹൈബിന്റെ ബന്ധുക്കളുടെ ആവശ്യം.

Explainer: എന്താണ് പ്രളയസെസ്? പരിധിയില്‍പ്പെടുന്ന ഉല്‍പന്നങ്ങളും സേവനങ്ങളും ഏതൊക്കെ?

 

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber